IndiaLatest

പ്രസിഡന്റ് സ്ഥാനം കൈമാറുന്നതുവരെ ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം വിലക്കുകള്‍ തുടരും – സക്കര്‍ബെര്‍ഗ്

“Manju”

വാഷിംഗടണ്‍: അമേരിക്കയിലെ കാപ്പിറ്റോള്‍ മന്ദിരത്തിനു നേരെ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അനിശ്ചിതമായി നീട്ടുമെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ് അറിയിച്ചു. അമേരിക്കയിലെ പ്രസിഡന്റ് അധികാരം കൈമാറ്റം ചെയ്യുന്നതുവരെ ഈ വിലക്ക് തുടരുമെന്നാണ് സര്‍ക്കര്‍ബെര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലൂടെ അറിയിച്ചത്.
ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഞങ്ങളുടെ സേവനം ലഭ്യമാക്കുന്നത് തുടര്‍ന്നാല്‍ അതിന്റെ അപകട സാധ്യത, വളരെ വലുതാണെന്ന് ഞങ്ങള്‍ കരുതുന്നു. ട്രംപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൂടുതല്‍ ആക്രമ സംഭവങ്ങള്‍ നടത്താന്‍ കാരണമായേക്കുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ നീക്കം ചെയ്തത്. ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെതിരെ രൂക്ഷമായ കലാപം അഴിച്ചുവിടുന്നതിന് പ്രേരിപ്പിക്കാന്‍ ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് ഫേസ്ബുക്ക് കടന്നത്.

Related Articles

Back to top button