IndiaLatest

‘നമ്മൾ ഒരുമിച്ച് പോരാടും ജയിക്കും’ കോവിഡ് ഐക്യദാർഢ്യഗാനവുമായി റിലയൻസ് ഫൗണ്ടേഷൻ

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡൽഹി: കോവിഡിനെ തുരത്താനുള്ള പോരാട്ടത്തിലാണ് രാജ്യം. ഈ പോരാട്ടത്തിൽ റിലയൻസ് ഫൗണ്ടേഷൻ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കോവിഡിനെതിരായ പോരാളികളെ അഭിവാദ്യം ചെയ്യുന്നതിനായി ഒരു സംഗീത ആൽബവുമായി രംഗത്തെത്തിയിരിക്കുകയാണ് റിലയൻസ് ഫൌണ്ടേഷൻ. കൗശൽശൽ കിഷോറിന്‍റെ വരികൾക്ക് വിശാൽ മിശ്ര ഈണമിട്ട് ആലപിച്ചിരിക്കുന്ന ഗാനമാണ് റിലയൻസ് ഫൗണ്ടേഷൻ അവതരിപ്പിക്കുന്നത്. ആൽബം സംവിധാനം ചെയ്തിരിക്കുന്നതും വിശാൽ മിശ്രയാണ്. “വെല്ലുവിളി നിറഞ്ഞ കാലത്തിലൂടെയാണ് നമ്മൾ പൊയ്ക്കൊണ്ടിരിക്കുന്നത്, കോവിഡിനെതിരായ ഈ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം ശക്തമായി റിലയൻസ് അണിനിരക്കുന്നു” എന്നാണ് ഈ ഗാനത്തിന്‍റെ ഇതിവൃത്തം. “നമ്മൾ ഒരുമിച്ച് ഈ യുദ്ധത്തിൽ വിജയിക്കും.” വീഡിയോയുടെ അവസാനം, റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനി പറയുന്നു.
കൊറോണ വൈറസിന്റെ വ്യാപനതോത് കൂടിയതോടെ, രാജ്യത്ത് ഏറ്റവും വലിയ കോവിഡ് ടെസ്റ്റ് ലാബ് റിലയൻസ് ലൈഫ് സയൻസ് ടീം സ്ഥാപിച്ചു, അവിടെ പ്രതിദിനം 3500 ടെസ്റ്റുകളാണ് നടത്തുന്നത്. കൂടാതെ, രാജ്യത്തെ ആദ്യത്തെ കോവിഡ് -19 സ്പെഷ്യാലിറ്റി ആശുപത്രി റിലയൻസ് മുംബൈയിൽ സജ്ജീകരിച്ചു.
പ്രത്യേക ഫാക്ടറിയിൽ പ്രതിദിനം 10,000 പിപിഇ കിറ്റുകളും ഒരു ലക്ഷം മാസ്കുകളും റിലയൻസ് നിർമ്മിക്കുന്നു. റിലയൻസ് ടീം ഇതുവരെ 40 ദശലക്ഷം ആളുകൾക്ക് സൗജന്യ ഭക്ഷണം നൽകി. ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സൗജന്യ റേഷൻ വിതരണം ചെയ്തു.
എല്ലാറ്റിനുമുപരിയായി, കൊറോണയെ നേരിടാൻ റിലയൻസ് ഇൻഡസ്ട്രീസ് പിഎം കെയേഴ്സ് ഫണ്ടിലേക്ക് 500 കോടി രൂപ നൽകി. ഇതിനു പുറമേ, മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാരുകൾക്ക് അഞ്ചു കോടി രൂപ വീതം നൽകി.
കോവിഡ് കേസുകൾ ഇന്ത്യയിൽ വ്യാപിക്കാൻ തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിലാണ് റിലയൻസ് ഇന്ത്യയിലെ ആദ്യത്തെ 100 കിടക്കകളുള്ള കോവിഡ് -19 ആശുപത്രി തുറന്നത്.

കൂടാതെ, രാജ്യത്തുടനീളം എമർജൻസി വാഹനങ്ങൾക്ക് സൌജന്യ ഇന്ധനം നൽകിയിട്ടുണ്ട്. വിശ്വാസത്തിലൂടെ മാത്രമല്ല, ജിയോയിലൂടെയും 400 ദശലക്ഷം ആളുകളിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നു. ഈ കോവിഡ് കാലത്ത് ജിയോ നെറ്റ്‌വ‍ര്‍ക്ക് ഉപയോഗിച്ചാണ് രാജ്യത്തെ ആയിരക്കണക്കിന് കമ്പനികൾ പ്രവർത്തിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി റിലയൻസ് റീട്ടെയിൽ ഒരു ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തി.

Related Articles

Back to top button