IndiaLatest

നീറ്റ് പിജി സൂപ്പര്‍ സ്പെഷ്യാലിറ്റി പരീക്ഷ നീട്ടിവെച്ചു

“Manju”

ന്യൂഡല്‍ഹി: നീറ്റ് പിജി സൂപ്പര്‍ സ്പെഷ്യാലിറ്റി പരീക്ഷ നീട്ടിവെച്ചു. ചോദ്യപേപ്പര്‍ രീതി പുതുക്കിയതിനാലാണ് തീരുമാനം. പുതിയ ചോദ്യപേപ്പര്‍ രീതി അനുസരിച്ച്‌ തയ്യാറെടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നതിനാണ് പരീക്ഷ രണ്ടുമാസത്തേയ്ക്ക് നീട്ടിവെച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ജനുവരി, 10,11 തീയതികളില്‍ പരീക്ഷ നടത്താനാണ് സുപ്രീംകോടതി അനുമതി നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞാഴ്ച പരീക്ഷാരീതിയില്‍ അവസാന നിമിഷം മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരീക്ഷ നീട്ടിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

Related Articles

Back to top button