KeralaLatest

ലോകത്തെ ഏറ്റവും വലിയ ചക്ക മാണിക്കൽ പഞ്ചായത്തിൽ

“Manju”

കൃഷ്ണകുമാർ

ലോകത്തെ ഏറ്റവും വലിയ ചക്ക തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ പഞ്ചായത്തിൽ ഹാപ്പിലാന്റിനു സമീപം മങ്കുഴി എന്ന സ്ഥലത്ത് സൂര്യാ നിവാസിൽ വിജയചന്ദ്രൻ നായർ (കണ്ണൻ) എന്ന കർഷകന്റെ പ്ലാവിൽ. 68 കിലോ 500gm തൂക്കമുള്ള ഈ ചക്ക ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കാന്‍ പോകുന്നു. മണിക്കൽ പഞ്ചായത്ത് കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ചക്കയുടെ വലിപ്പം മനസ്സിലാക്കി ഗിന്നസ് റിക്കോർഡിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

പച്ചച്ചക്ക പുഴുക്ക് രൂപത്തിലോ നാടൻ വിഭവങ്ങളിൽ ചേർത്ത് കഴിക്കുന്നതോ പ്രമേഹം കുറയ്ക്കുമെന്ന് ചില ഗവേഷണ ഫലങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ചക്ക സുലഭമായി ലഭിക്കുന്ന കാലഘട്ടം ഏപ്രിൽ മുതൽ ജൂലായ് വരെയാണ്. ചില പ്രത്യേക കാലയളവിൽ മാത്രം ലഭിക്കുന്നതു മൂലം സൂക്ഷിച്ചു വെയ്ക്കാനുള്ള സാങ്കേതിക വിദ്യയുടെ അഭാവവും ആണ് ചക്ക ഉപയോഗിക്കുന്നതിലെ പ്രശ്നങ്ങൾ. വലിയ അളവിൽ പ്രത്യേക കാലത്തു മാത്രം ലഭിക്കുന്നതിനാലും, ചെറിയ ചെറിയ കുടുംബങ്ങളായി വിഭജിക്കപ്പെട്ടതിനാലും, മഴക്കാലത്തു വിവിധ രോഗങ്ങൾക്കു ചക്ക കാരണമാകും എന്ന തെറ്റിദ്ധാരണ മൂലവും ആണ് ഇത് വേണ്ടത്ര ഉപയോഗിക്കപ്പെടാതെ പോകുന്നത്. അങ്ങനെയുളള ഈ കാലഘട്ടത്തില്‍ വളവും മറ്റു പ്രത്യേക പരിഗണനകളും നല്‍കിയും തന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലവുമായിട്ടാണ് ചക്കയുണ്ടായതെന്നും, ഭീമമായ ഈ ചക്ക കാണാന്‍ ചുറ്റുപാടുകളില്‍ നിന്നും ആളുകള്‍ എത്തിതുടങ്ങിയതായും വിജയ ചന്ദ്രന്‍ നായര്‍ പറഞ്ഞു.

Related Articles

Back to top button