IndiaKeralaLatest

സിദ്ദിഖ്‌ കാപ്പന്റെ മോചനത്തിന്‌ സര്‍ക്കാര്‍ ഇടപെടണമെന്ന്‌ ഭാര്യ

“Manju”

കോഴിക്കോട്:  യു.പിയില്‍ യു.എ.പി.എ. ചുമത്തപ്പെട്ട്‌ തടവില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ്‌ കാപ്പന്റെ മോചനത്തിന്‌ സംസ്‌ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന്‌ ഭാര്യ റൈഹാനത്‌.
സിദ്ദിഖ്‌ കാപ്പനെതിരേ കെട്ടുകഥകള്‍ മെനയുകയാണെന്നും അവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഒക്‌ടോബര്‍ അഞ്ചിന്‌ ഹത്രാസിലേക്കു വാര്‍ത്ത ശേഖരണത്തിനായി പോകുന്ന വഴി അറസ്‌റ്റിലായ സിദ്ദിഖ്‌ കാപ്പന്‍ രണ്ടു മാസമായി ജയിലിലാണ്‌. ” ജാമ്യം ആവശ്യപ്പെട്ട്‌ സുപ്രീം കോടതിയെ സമീപിച്ച കെ.യു.ഡബ്ല്യു.ജെ. ഡല്‍ഹി ഘടകത്തെ അപകീര്‍ത്തിപ്പെടുത്താനാണ്‌ യു.പി. സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. സി.പി.എം. നേതാക്കളുടെ പ്രേരണയാലാണ്‌ താന്‍ ഹത്രാസിലേക്ക്‌ പുറപ്പെട്ടതെന്നു പറയാന്‍ സിദ്ദിഖിനോട്‌ പോലീസ്‌ ആവശ്യപ്പെടുകയുണ്ടായി. രണ്ട്‌ എം.പിമാരുടെ പേരു പറയണമെന്ന്‌ ആവശ്യപ്പെട്ട്‌ മര്‍ദിച്ചെന്നു സിദ്ദിഖ്‌ ഫോണിലൂടെ പറഞ്ഞെന്നും റൈഹാനത്‌ പറഞ്ഞു. പോലീസിന്റെ നിര്‍ദേശങ്ങള്‍ക്കു വഴങ്ങാതിരുന്നതിനാല്‍ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ ആണെന്നും നിരോധിത സംഘടനയായ സിമിയുമായി ബന്ധപ്പെട്ട ആളാണെന്നും കെട്ടുകഥകളുണ്ടാക്കി. സിദ്ദിഖ്‌ ഒരു മാധ്യമ പ്രവര്‍ത്തകന്‍ മാത്രമാണ്‌. ഒരു പാര്‍ട്ടിയുമായും സംഘടനയുമായും ബന്ധമില്ല- റൈഹാനത്‌ പറഞ്ഞു. കാപ്പന്റെ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണം. അല്ലെങ്കില്‍ ഈ ആവശ്യമുന്നയിച്ച്‌ ജനുവരി ആദ്യവാരം തിരുവനന്തപുരത്ത്‌ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തുമെന്നും റൈഹാനത്‌ പറഞ്ഞു.

Related Articles

Back to top button