KeralaLatestThiruvananthapuram

ശബരിമല ദര്‍ശനം നടത്താന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

“Manju”

സിന്ധുമോള്‍ . ആര്‍

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ശബരിമല ക്ഷേത്രം ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറക്കുമ്പോള്‍ പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച്‌ വിദഗ്ദ്ധ സമിതി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ പ്രധാന ശുപാര്‍ശ.
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് നിലയ്ക്കലിലെ എന്‍ട്രി പോയന്റുകളില്‍ പണം നല്‍കി വീണ്ടും പരിശോധന നടത്താന്‍ സൗകര്യമൊരുക്കണം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവ‍ര്‍ ​ഗുരുതരമായ അസുഖങ്ങള്‍ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോ‍ര്‍ട്ട് കൂടി കൊണ്ടു വരണം.
തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും ആയിരം പേ‍ര്‍ക്കും ശനി, ഞായ‍ര്‍ ദിവസങ്ങളില്‍ രണ്ടായിരം പേ‍ര്‍ക്കുമാണ്​ ദ‍ര്‍ശനം അനുവ​ദിക്കേണ്ടത്.ശബരിമല തീ‍ര്‍ത്ഥാടക‍ര്‍ക്കുള്ള ബേസ് ക്യാംപായ നിലയ്ക്കലില്‍ വച്ചായിരിക്കും പരിശോധനയും തീ‍ര്‍ത്ഥാടകരുടെ സ്ക്രീനിം​ഗും നടത്തേണ്ടത്. വിദ​ഗ്ദ്ധസമിതി വിപുലമായ ശുപ‍ാര്‍ശ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന സ‍ര്‍ക്കാരായിരിക്കും.

Related Articles

Back to top button