KeralaLatest

സംയുക്ത ട്രേഡ് യൂണിയൻ.. പ്രക്ഷോഭം

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട്: ലോക്ക്‌ ഡൗൺ നിയന്ത്രണങ്ങളുടെ മറവിൽ ദേശീയ സമ്പത്ത് കോർപ്പറേറ്റ് മുതലാളിമാർക്ക് തീറെഴുതിക്കൊടുക്കുന്ന സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ യും തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള കേന്ദ്ര ഗവൺമെന്റ് നടപടികൾക്കെതിരെ യും സംയുക്ത തൊഴിലാളി സംഘടനകളുടെ അഖിലേന്ത്യ തലത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിലെ ഭാഗമായി പോത്തൻകോട് ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി
നിലവിലുള്ള തൊഴിൽ നിയമങ്ങൾ നിരവധി കാലത്തെ ത്യാഗ പൂർണമായ പ്രക്ഷോഭത്തിന്റെ ഫലമായി നേടിയെടുത്തതാ ണെന്നും ഒരൊറ്റ ഓർഡിനൻസിലൂടെ തൊഴിൽ സമയം 12 മണിക്കൂർ ആക്കി ഉയർത്താനുള്ള ബിജെപി സർക്കാരിന്റെ നയങ്ങളെ ചെറുത്തു തോൽപ്പിക്കണം എന്നും ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു ഏരിയ സെക്രട്ടറി വേങ്ങോട് മധു പ്രസ്താവിച്ചു. നേതാജി പൂരം അജിത്ത് അധ്യക്ഷനായിരുന്ന ധർണ എഐടിയുസി ജില്ലാ സെക്രട്ടറി അംഗം എം എ ഷുക്കൂർ എ ടി യു സി മേഖലാ സെക്രട്ടറി ആർ ബാബു നായർ ടി ആർ അനിൽ എന്നിവർ പങ്കെടുത്തു

Related Articles

Back to top button