KeralaLatest

കേരളത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച

“Manju”

പ്രജീഷ് വള്ള്യായി

ശവ്വാൽ മാസപ്പിറവി കേരളത്തിൽ എവിടെയും ദൃശ്യമായ വിവരം ലഭിക്കാത്തതിനാൽ 30 പൂർത്തീകരിച്ച് ഞായറാഴ്ച ഈദുൽ ഫിത്വർ ആയി ഖാളിമാരായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, ആലിക്കുട്ടി മുസ്ലിയാർ അറിയിച്ചു.

അതേ സമയം, ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവൃത്തി സമയം രാത്രി ഒമ്പതു വരെയാക്കി ദീർഘിപ്പിച്ചു. ഇതുപ്രകാരം ഇന്നും നാളെയും (ശനി, ഞായർ) ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാത്രി ഒമ്പതു വരെ തുറന്നു പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button