IndiaLatest

15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കണം

“Manju”

സ്വകാര്യ കാറുകള്‍ ഉള്‍പ്പെടെ 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള എല്ലാ വാഹനങ്ങളും ആറുമാസത്തിനകം ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കിഴക്കന്‍ മേഖലാ ബ്രാഞ്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്.

ഘട്ടം ഘട്ടമായുള്ള നീക്കം കൊല്‍ക്കത്തയിലെയും ഹൗറയിലെയും അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പശ്ചിമ ബംഗാളില്‍ പഴയ വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്നത് മറ്റ് സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ് അടയാളമാകാന്‍ സാധ്യതയുണ്ട് എന്ന ദ ടെലഗ്രാഫിനെ ഉദ്ദരിച്ച്‌ മോട്ടോര്‍ ബീം റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Related Articles

Back to top button