IndiaLatest

പിന്റുപവാര്‍ വഴിയില്‍ മരിച്ചു വീണപ്പോള്‍

“Manju”

 

രജിലേഷ് കേരിമഠത്തില്‍

ദൈന്യതയുടേയും ദുരിതത്തിന്റെയും ഇടയിലൂടെ കിലോമീറ്ററോളം നടന്നു പോകുന്നവരുടേയും യാത്രയ്ക്കിടയില്‍ വീണു മരിക്കുന്നവരുടേയും അനേകം കഥകളാണ് ഇന്ത്യയില്‍ ഉടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന അവയിലേക്ക് പൂനെയില്‍ നിന്നും പര്‍ഭാനിയിലേക്കുള്ള 360 കിലോമീറ്റര്‍ നടന്നു നടന്ന് ഒടുവില്‍ വഴിയില്‍ വീണു മരിച്ച മഹാരാഷ്ട്രക്കാരനായ 40 കാരന്റെ കഥയും.പിന്റുപവാര്‍ എന്ന തൊഴിലാളിയുടെ മൃതദേഹം ബീഡ് ജില്ലയിലെ ധനോരയില്‍ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്.

സ്വന്തം ഗ്രാമത്തില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വിശപ്പൂം ദാഹവും മറന്നുള്ള അധികനടത്തമാണ് മരണകാരണമായി പറഞ്ഞിരിക്കുന്നത്. മെയ് 15 മുതലുള്ള വിശപ്പും ദാഹവും മൂലം ശരീരം നിര്‍ജ്ജീലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നു.

പൂനെയില്‍ നിന്നും 360 കിലോമീറ്റര്‍ ദുരമാണ് പിന്റുവിന്റെ നാടായ പര്‍ഭാനി ജില്ല. നഗരത്തില്‍ നിലനില്‍പ്പ് പ്രശ്‌നമായതോടെ എല്ലാ മറുനാടന്‍ തൊഴിലാളികളെയും പോലും പിന്റുവും സാഹസീകമായ തീരുമാനം എടുക്കുകയായിരുന്നു.

ധോപ്‌ടേ പൊന്‍ഡുല്‍ ഗ്രാമവാസിയായ പിന്റുപവാര്‍ കരിമ്പിന്‍ തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. മാതാപിതാക്കളെ കാണാന്‍ പൂനെയിലെ സഹോദരിയുടെ വീട്ടില്‍ എത്തിയ പിന്റു ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് നടന്നുപോകാന്‍ തീരുമാനിക്കുകയും മെയ് 8 ന് സഹോദരിയുടെ വീട്ടില്‍ നിന്നും യാത്ര തിരിക്കുകയും ചെയ്തിരുന്നു.

മെയ് 14 ന് അഹമ്മദ് നഗറില്‍ എത്തിയപ്പോള്‍ പിന്റു മറ്റൊരാളില്‍ നിന്നും ഫോണ്‍ വാങ്ങി കുടുംബത്തെ വിളിക്കുകയും ചെയ്തിരുന്നു. അഹമ്മദ് നഗറില്‍ നിന്നും 35 കിലോ മീറ്റര്‍ അകലെ ധനോരയിലാണ് പിന്റുവിന്റെ മൃതദേഹം കണ്ടെത്തിയത്. വഴിയരികിലെ ഒരു ഷെഡ്ഡില്‍ നിന്നും ദുര്‍ഗ്ഗന്ധം വമിച്ചതിനെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്.

ധനോരയില്‍ തന്നെ പഞ്ചായത്ത് അധികൃതരും പോലീസും കുടുംബാംഗങ്ങളും ചേര്‍ന്ന് മൃതദേഹം സംസ്‌ക്കരിക്കുകയും ചെയ്തു. ഏഴുവയസ്സുകാരനായ മകന്‍ അച്ഛന്‍ എപ്പോള്‍ വരുമെന്ന് നിരന്തരം ചോദിക്കുകയാണെന്നും ഭാര്യ ചന്ദ്രകല കണ്ണീരോടെ പറയുന്നു. വഴിയോരത്ത് നിന്നും കിട്ടിയ ആഹാരമായിരുന്നു പിന്റു പവാറിന് ആശ്വാസം.

 

Related Articles

Back to top button