KeralaLatest

പ്രവാസികളുടെമക്കൾക്കായി സി.ബി.എസ്.ഇ സ്‌കൂളുകളിൽ കൂടുതൽ ഡിവിഷനുകൾ അനുവദിക്കണം

“Manju”

അനൂപ്

മാവേലിക്കര- കോവിഡ് മഹാമാരിയിൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെവരുന്നവരുടെ കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനും അവർക്ക് പ്രവേശനം ഉറപ്പുവരുത്താനും സി.ബി.എസ്.ഇ സ്‌കൂളുകളിൽ കൂടുതൽ ഡിവിഷനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് ലോക്‌സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്‌റിയാൽ നിഷാങ്കിന് കത്ത് നൽകി. ഗൾഫ് നാടുകളിൽ നിന്നും വരുന്ന പതിനായിരക്കണക്കിന് പ്രവാസികളുടെ കുട്ടികൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ സി.ബി.എസ്.ഇ സ്‌കൂളുകളിൽ പരിമിതമായ സീറ്റുകൾ മാത്രമുള്ളതിനാൽ പ്രവേശനം ദുഷ്‌കരമാണ്. ഈ സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾ അനുവദിക്കാൻ സി.ബി.എസ്.ഇക്ക് നിർദേശം നൽകണമെന്ന്ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്.

Related Articles

Back to top button