ഹര്‍ഷദ് ലാല്‍ തലശ്ശേരി
കണ്ണൂർ : കണിച്ചാറില്‍ പഞ്ചായത്തിൽ വീണ്ടും ഒരാള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നും നാട്ടിലെത്തിയ ആറ്റാംചേരി സ്വദേശിയായ 60 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത് . 4 ദിവസം മുമ്പാണ് 5 പേരടങ്ങുന്ന കുടുംബം ഉത്തർ പ്രദേശിൽ നിന്നും നാട്ടിലെത്തിയത്.
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ഇവര്‍ക്ക് രോഗ ലക്ഷണം കാണുകയും ഇവരെ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇവർക്കൊപ്പം നാട്ടിലെത്തിയ 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേര് വീട്ടില്‍ നിരീക്ഷണത്തിലാണുള്ളത്.