KeralaLatest

കൊവിഡൊക്കെ എന്ത്,​ തകൃതിയായി നായ ഇറച്ചി ഉത്സവം,​ തീന്‍മേശയില്‍ പതിനായിരത്തോളം നായ്‌ക്കള്‍

“Manju”

സിന്ധുമോള്‍ ആര്‍

കൊവിഡ് 19 ലോകമാനം ഭീതി സൃഷ്ടിക്കുമ്പോഴും നായയിറച്ചി ഉത്സവം തകൃതിയായി നടക്കുന്നു എന്നത് ഭയത്തേക്കാളേറെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതല്ലെങ്കില്‍ ചൈനയില്‍ കൊവിഡ് വൈറസിന്റെ വ്യാപനം അത്ര ഗൗരവമായി എടുത്ത മട്ടില്ല. ചൈനയിലെ സ്വയം ഭരണ പ്രദേശമായ ഗ്വാങ്സി ഷുവാങില്‍ സ്ഥിതി ചെയ്യുന്ന യൂലിന്‍ നഗരത്തിലാണ് പട്ടിയിറച്ചി ഉത്സവം ആരംഭിച്ചത്.

പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഒരു വമ്പന്‍ മേളയാണ്. ഇത്തവണ ജൂണ്‍ 21 ന് ആരംഭിച്ചു. ആയിരക്കണക്കിന് ആള്‍ക്കാരാണ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ എത്താറുള്ളത്. വിദേശ രാജ്യങ്ങളില്‍ നിന്നുപോലും ജനങ്ങളെത്തുന്നു. എന്നാല്‍ ഇത്തവണ കൊവിഡ് 19 കാരണം പുറത്തു നിന്നുള്ളവരുടെ സാന്നിധ്യം കുറവാണ്. കൂടുകള്‍ക്കുള്ളില്‍ ജീവനോടെ കിടക്കുന്ന നായ്ക്കളെയും കെട്ടിത്തൂക്കിയിട്ടിരിക്കുന്ന നായകളുടെ മാംസവും ഇവിടെ ചെന്നാല്‍ കാണാം.

നായകളുടെ മാംസം വില്‍ക്കുന്ന ഈ വിപണി ഉത്സവത്തിനെതിരെ എല്ലാ വര്‍ഷവും മൃഗസ്നേഹികള്‍ രംഗത്തു വരാറുണ്ട്. ഇത്തവണ കൊവിഡ് മൂലം ‍ഡോഗ് മീറ്റ്‌ ഫെസ്റ്റിവല്‍ നടക്കില്ല എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ മൃഗക്ഷേമം ഉറപ്പു വരുത്തുന്ന സര്‍ക്കാരിന്റെ ആഹ്വാനങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഈ ഉത്സവം അരേങ്ങേറുന്നത്. ഫെസ്റ്റിവല്‍ സമയത്ത് ഈ വര്‍ഷം പതിനായിരത്തിലധികം നായ്ക്കളെ കൊല്ലുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button