KeralaLatest

ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ ജാഗ്രതാസമിതി

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട് ലൈബ്രറി ഹാളിൽ വച്ച് നടന്ന പോത്തൻകോട് ടൗൺ വാർഡിലെ ജാഗ്രതാ സമിതി യോഗത്തിൽ, വാർഡിലെ വിവിധ ഭാഗങ്ങളിൽ ക്വാറന്റീനിൽ കഴിയുന്ന ആളുകളുടെ വിവരങ്ങൾ വിശകലനം ചെയ്യുകയും നിരീക്ഷണത്തിൽ ജാഗ്രതാ സമിതിയുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.

പ്രവർത്തനങ്ങൾ സുഗമമാക്കുവാനും ഏകോപിപ്പിക്കുവാനും വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കാനും തീരുമാനിച്ചു. വാർഡ് മെമ്പർ ശ്രീ എസ്.വി സുജിത് ചെയർമാനായ യോഗത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും പോത്തൻകോട് ടൗൺ കെ സി എസ് ചെയർപേഴ്സണും ആയ ശ്രീമതി ജെ സുലോചന അധ്യക്ഷത വഹിച്ചു.

പോത്തൻകോട് ജനമൈത്രി പോലീസ് സ്റ്റേഷനെ പ്രതിനിധീകരിച്ച് റിട്ടയേർഡ് ഉദ്യോഗസ്ഥരുടെ പ്രതിനിധിയായി സുധൻ എസ് നായരും ആശാവർക്കർമാരുടെ പ്രതിനിധിയായി നിഷാദ് സുരേഷും സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിനിധികളായി ശ്രീ പ്രസന്നൻ, ശ്രീമതി അശ്വതി എന്നിവരും സാമൂഹ്യ പ്രവർത്തകരായ ശ്രീമതി രമ്യ, സുലോചന, മുരളി എന്നിവരും പങ്കെടുത്തു.

Related Articles

Back to top button