LatestThiruvananthapuram

ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി നീട്ടണം

“Manju”

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിന്റെയും മറ്റ് വാഹന പെര്‍മിറ്റുകളുടെയും കാലാവധി ആറുമാസം കൂടി ദീര്‍ഘിപ്പിക്കണമെന്ന് സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു. ഇക്കാര്യം ഉന്നയിച്ച്‌ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്ക് കത്തയച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇത് സംബന്ധിച്ച്‌ കത്തയച്ചത്.

ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങി കേന്ദ്ര വാഹന നിയമത്തിലെ ബന്ധപ്പെട്ട രേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ വ്യാപനം കണക്കിലെടുത്ത് മുന്‍പ് ദീര്‍ഘിപ്പിച്ച കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കുകയാണ്. എന്നാല്‍ നിലവില്‍ രോഗ വ്യാപനം നിയന്ത്രണ വിധേയമായിട്ടില്ല. അതിനാല്‍ പൊതുജനങ്ങള്‍ക്ക് വാഹന സംബന്ധമായ രേഖകള്‍ പുതുക്കുന്നതിനായി ബുദ്ധിമുട്ടുകള്‍ നേരിടുന്നത് കണക്കിലെടുത്താണ് കേന്ദ്രത്തെ സമീപിച്ചത്.

Related Articles

Back to top button