AlappuzhaKeralaLatest

ചെങ്ങന്നൂർ നഗരസഭാ പ്രദേശങ്ങളിൽ കര്‍ശന നിയന്ത്രണങ്ങള്‍

“Manju”

 

അജിത് ജി. പിള്ള

ചെങ്ങന്നൂര്‍: ഹോട്ട്‌സ്‌പോട്ട് ആക്കിയ സാഹചര്യത്തില്‍ നഗരസഭാ പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നഗരസഭാ ചെയര്‍മാന്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പുതല ഉദ്യോഗസ്ഥ യോഗം തീരുമാനിച്ചു. നഗരസഭാ പ്രദേശത്ത് എല്ലാവര്‍ക്കും മാസ്‌ക്ക് നിര്‍ബന്ധമാക്കും. മാസ്‌ക്ക് ഉപയോഗിക്കാത്തവര്‍ക്കെതിരെ പോലീസ് ശിക്ഷണ നടപടി സ്വീകരിക്കും. 60 വയസ്സിന് മുകളിലും 10 വയസ്സില്‍ താഴെയുമുള്ളവരും രോഗികളും യാത്ര ചെയ്യുന്നത് നിയന്ത്രിക്കും. വ്യാപാര സ്ഥാപനങ്ങളില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ ജോലി ചെയ്താല്‍ നടപടി സ്വീകരിക്കും. ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ എസി ഉപയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കും. ജില്ലാ ആശുപത്രി, സിവില്‍ സ്റ്റേഷന്‍, ശാസ്താംപുറം ചന്ത, നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കും. അനാവശ്യയാത്രകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷണ നടപടി സ്വീകരിക്കും. നഗരസഭ റവന്യൂ, അഗ്നിശമന സേന, പോലീസ്, ജോയിന്റ് ആര്‍റ്റിഒ, ജില്ലാ ആശുപത്രി എന്നീ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. വാഹനങ്ങളുടെ പരിശോധനയും അനധികൃത പാര്‍ക്കിംഗും നിയന്ത്രിക്കും. വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിക്കും. അതി തീവ്രമേഖലയായി പ്രഖ്യാപിച്ച നഗരസഭ 3-ാം വാര്‍ഡിലെ പ്രധാന ഭാഗങ്ങള്‍ അഗ്നിശമന സേനയെ വിനിയോഗിച്ച് അണുവിമുക്തമാക്കാനും യോഗം തീരുമാനിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ. എസ്.വി.ബിജു, അഗ്നിശമന സേന അസി. സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കെ.ശംഭു നമ്പൂതിരി, ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്.ജി.ശ്രീരാമകൃഷ്ണന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിബു റ്റി ജോണ്‍, വില്ലേജ് ഓഫീസര്‍ ആര്‍.ഐ.സന്ധ്യ, നഗരസഭ സെക്രട്ടറി ജി.ഷെറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റി.രാജന്‍, ജില്ലാ ആശുപത്രി പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് വി.ആര്‍.വത്സല എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Related Articles

Back to top button