IndiaLatest

71,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനക്കത്തുകള്‍ കൈമാറി പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: റോസ്ഗാര്‍ മേളയില്‍ 71,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനക്കത്തുകള്‍ കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്യോഗം ലഭിച്ചവര്‍ക്ക് കത്തുകള്‍ വിതരണം ചെയ്തത്. 10 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് റോസ്ഗാര്‍ മേള. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ചുവടുവെയ്പ്പാണ് റോസ്ഗാര്‍ മേള. രാജ്യത്തെ യുവാക്കളുടെ ശാക്തീകരണവും ദേശീയ വികസനവുമാണ് പദ്ധതി ലക്ഷ്യം വെയ്‌ക്കുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടം ഒക്ടോബര്‍ 22-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഗ്രാമിന്‍ ഡാക് സേവക്‌സ്, ഇന്‍സ്‌പെക്ടര്‍ പോസ്റ്റ്‌സ്, കോമേഴ്സ്സ്യല്‍-കം-ടിക്കറ്റ് ക്ലാര്‍ക്ക്, ജൂനിയര്‍ ക്ലാര്‍ക്ക്-കം-ടൈപ്പിസ്റ്റ്, ജൂനിയര്‍ അക്കൗണ്ട്സ്, ട്രാക്ക് മെയിന്റര്‍, അസിസ്റ്റന്റ് സെക്ഷന്‍ തുടങ്ങിയ വിവിധ തസ്തികകളിലാണ് നിലവില്‍ നിയമനങ്ങള്‍ നടക്കുന്നത്. രാജ്യത്തുടനീളം 45 സ്ഥലങ്ങളിലായാണ് റോസ്ഗര്‍ മേള നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലും നിയമനങ്ങള്‍ നടക്കുന്നുണ്ട്.

നിയമിതരാവുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലെ നിയമനങ്ങള്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ കോഴ്സുകള്‍ നല്‍കും. കര്‍മ്മയോഗി എന്ന ഓണ്‍ലൈന്‍ കോഴ്സിലൂടെ സ്വയം പരിശീലിക്കുന്നതിനുള്ള അവസരവും ലഭ്യമാകും. കഴിഞ്ഞ ജനുവരിയിലും പ്രധാനമന്ത്രി നിയമന കത്തുകള്‍ കൈമാറിയിരുന്നു. ജൂനിയര്‍ എഞ്ചിനിയര്‍മാര്‍, ലോക്കോ പൈലറ്റുമര്‍, ടെക്നീഷ്യന്മാര്‍, ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍ എന്നീ സര്‍ക്കാര്‍ തസ്തികകളിലേയ്‌ക്കുള്ള നിയമന കത്തുകളാണ് മുന്‍പ് വിതരണം ചെയ്തത്. 2022 നവംബര്‍ 22-ന് 71,000 നിയമന കത്തുകളും ഒക്ടോബറില്‍ 75,000 നിയമന കത്തുകളും പ്രധാനമന്ത്രി വിതരണം ചെയ്തിരുന്നു.

Related Articles

Back to top button