InternationalLatest

ഗൂഗിളിന്റെ ഓഫീസുകള്‍ ജൂലായ് ആറുമുതല്‍ തുറക്കും

“Manju”

 

ശ്രീജ.എസ്

സാന്‍ഫ്രാന്‍സിസ്‌കോ: ജൂലായ് ആറുമുതല്‍ ഗൂഗിളിന്റെ വിവിധ രാജ്യങ്ങളിലുള്ള ഓഫീസുകള്‍ തുറക്കും. പരിമിതമായ ജീവനക്കാരെ വെച്ചായിരിക്കും ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.

വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിന് ജീവനക്കാര്‍ക്കെല്ലാം 75,000 രൂപവീതം (1000 ഡോളര്‍) നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. .

സെപ്തംബറോടെ ഓഫീസുകളുടെ പ്രവര്‍ത്തനം 30ശതമാനമെങ്കിലും പുനഃരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ഇ.ഒ. സുന്ദര്‍ പിച്ചായ് പറഞ്ഞു. വര്‍ഷാവസാനമാകുന്നതോടെ എല്ലാ ജീവനക്കാര്‍ക്കും ഓഫീസിലേയ്ക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Related Articles

Back to top button