IndiaLatest

പി.എം. കിസാന്‍ പദ്ധതി ധനസഹായ വിതരണം നാളെ

“Manju”

ന്യൂഡല്‍ഹി: ‘പി എം കിസാന്‍ സമ്മാന്‍ നിധി’ പദ്ധതിയുടെ അടുത്ത ഘട്ട ധനസഹായ വിതരണം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാകും ഉദ്ഘാടനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അറിയിച്ചു.

പദ്ധതിപ്രകാരം രാജ്യത്തെ 9.75 കാര്‍ഷിക കുടുംങ്ങള്‍ക്ക് 19,500 കോടിരൂപ കൈമാറും. ചടങ്ങില്‍ കര്‍ഷകരുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.nഅര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ധനസഹായം നല്‍കുന്നതാണ് പി എം കിസാന്‍ സമ്മാന്‍ നിധി പദ്ധതി.

2000 രൂപ വീതം മൂന്നുമാസമായാണ് തുക ഗുണഭോക്താക്കള്‍ക്ക് നല്‍കുക. ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് കൈമാറുകയാണ് ചെയ്യുന്നത്. പി.എം. കിസാന്‍ പദ്ധതി രണ്ടാംഘട്ട വിതരണോദ്ഘാടന ചടങ്ങില്‍ കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും പങ്കെടുത്തേക്കും.

Related Articles

Back to top button