KeralaLatest

ശാന്തിഗിരി നവഒലി ജ്യോതിർദിനാഘോഷങ്ങൾക്ക് കണ്ണൂരിൽ തുടക്കമാകും

“Manju”

കൂത്തുപറമ്പ് : ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനത്തിന്റെ ആഘോഷപരിപാടികൾ മാർച്ച് 6ന് വള്ള്യായി ഉപാശ്രമത്തിൽ നടക്കുന്ന സത്സംഗത്തോടെ തുടക്കം കുറിക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ , ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം , ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ തുടങ്ങിയവർ സത്സംഗത്തിൽ പങ്കെടുക്കും. രാവിലെ 8 മണിക്ക് തുടങ്ങുന്ന സത്സംഗം വൈകിട്ട് 6 ന് സമാപിക്കും. ഏകദിന സത്സംഗത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഗുരുഭക്തർ സംബന്ധിക്കും. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ ജില്ലകളിലും ആഘോഷപരിപാടികളുടെ ഭാഗമായി സത്സംഗങ്ങൾ സംഘടിപ്പിക്കും.

മെയ് 6 നാണ് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികളോടെ നവഒലി ജോതിർദിനം ആഘോഷിക്കുന്നത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിന്റെ ( ദേഹവിയോഗം) വാർഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിർദിനം ആചരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്നെങ്കിലും ആൾക്കൂട്ട നിയന്ത്രണം കൂടി കണക്കിലെടുത്താണ് ജില്ലാതലത്തിൽ സത്സംഗങ്ങൾ നടത്തുന്നതെന്ന് ആർട്സ് & കൾച്ചർ വിഭാഗം ഇൻ-ചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി അറിയിച്ചു.

Related Articles

Back to top button