KeralaLatestThiruvananthapuram

തിരുവനന്തപുരം തീരമേഖലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : തലസ്ഥാനത്ത് തീരമേഖലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷം. അഞ്ചുതെങ്ങ് ക്ലസ്റ്ററില്‍ 104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 443 പേരില്‍ കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് 104 പേരില്‍ രോഗം കണ്ടെത്തിയത്. അഞ്ചുതെങ്ങില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 50 ല്‍ 33 പേര്‍ക്ക് പോസിറ്റീവ് ആയിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ 16 പേര്‍ക്കും പോസിറ്റീവ് ആയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രദേശത്ത് വ്യാപക പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

ആറിടത്തായി 443 പേരെയാണ് ഇന്നു പരിശോധന നടത്തിയത്. കാല്‍ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്താണ് ലാര്‍ജ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുള്ള അഞ്ചുതെങ്ങ്. കഴിഞ്ഞ ദിവസം രണ്ടുപേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. തീരപ്രദേശത്ത് ജനങ്ങളെ നിയന്ത്രിക്കുക ദുഷ്കരമായതും രോ​ഗപ്പകര്‍ച്ചയ്ക്ക് കാരണമാകുന്നതായി അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമണ്‍ പറഞ്ഞു.

Related Articles

Back to top button