India

എണ്ണ ഇറക്കു മതി വർദ്ധിക്കും , ഇന്ധനവില ഉടൻ കുറയും ; ധർമ്മേന്ദ്ര പ്രധാൻ

“Manju”

ന്യൂഡൽഹി : രാജ്യത്തെ ഇന്ധനവില ഉടൻ കുറയുമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ . പെട്രോളിയം ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളോട് എണ്ണ ഉത്പാദനം വർദ്ധിപ്പിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .കുറഞ്ഞ ഇന്ധന ഇറക്കുമതിയാണ് ഈ വില വർധനവിന്റെ ഒരു കാരണം

കൊറോണ മഹാമാരി മൂലം ഉപഭോഗം കുത്തനെ ഇടിഞ്ഞതിനാൽ കഴിഞ്ഞ ഏപ്രിൽ മുതൽ എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങൾ ഉത്പാദനം കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. നഷ്ടം മറികടക്കാനാണ് ഇത്തരത്തിൽ ഉത്പാദനം കുറച്ചത് .

എന്നാൽ ഇന്ന് കൊറോണക്ക് മുമ്പുള്ളതുപോലെ ഇന്ധനത്തിന്റെ ആവശ്യം വർധിക്കുന്നു .ഇന്ധനത്തിന്റെ ഇറക്കു മതി വർധിക്കുന്നതോടെ ഇന്ധനവില കുതിച്ചുയരുന്നതിൽ നിന്ന് മാറ്റമുണ്ടാകും. ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളായ റഷ്യ, ഖത്തർ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദനം വർദ്ധിക്കുമ്പോൾ, വില കുറയും, തുടർന്ന് ചില്ലറ ഇന്ധന വിലയും കുറയും- ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു

Related Articles

Back to top button