IndiaLatest

ബോളിവുഡ് നടിയുടെ ബോഡി ഗാര്‍ഡാക്കാമെന്ന് വാഗ്ദാനം; വ്യവസായിയില്‍ നിന്ന് ദമ്പതികള്‍ തട്ടിയത് ലക്ഷങ്ങൾ

“Manju”

ചെന്നൈ: ബോളിവുഡിലെ പ്രമുഖ നടിയുടെ ബോഡി ഗാര്‍ഡായി നിയമിക്കാമെന്ന് വാഗ്ദാനം ചെയ്ത് മുംബൈയിലുള്ള ദമ്പതികള്‍ ചെന്നൈയിലെ വ്യവസായിയില്‍ നിന്നും തട്ടിയെടുത്തത് 16 ലക്ഷം രൂപ. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന സ്ത്രീകളുടെ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റി പണം സമ്പാദിക്കാമെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.

മുംബൈ നിവാസികളായ ദിപാങ്കര്‍ ദാസ് നാവിസും യാസ്മിന്‍ ഖാന്‍ റസൂല്‍ ബീഗവുമാണ് പണം തട്ടിയത്. ഇരുവരും നീലച്ചിത്ര ചിത്ര നിര്‍മാണത്തിനിടെ കഴിഞ്ഞ മാസം മുംബൈ പൊലീസിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചെന്നൈയിലെത്തിച്ചു.

Related Articles

Back to top button