KeralaLatest

മന്ത്രി കെ.റ്റി.ജലീലിന് ഇന്ന് 63-ാം പിറന്നാള്‍

“Manju”

 

ആർ ഗുരുദാസ്

തിരുവനന്തപുരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ്, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കെ.റ്റി. ജലീലിന് ഇന്ന് 63 വയസ്സ്. ചരിത്രകാരനും കോളേജ് അദ്ധ്യാപകനുമായ ജലീൽ, മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ 1957 മെയ് 30നാണ് ജനിച്ചത് . കുറ്റിപ്പുറം ഗവ.ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ചേന്ദമംഗലൂർ ഇസ്ലാമിയ കോളേജിൽ നിന്ന് പ്രീഡിഗ്രിയും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1994 ൽ കാലികറ്റ് സർവകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കി. 2006 ൽ ഡോ. ടി. ജമാൽ മുഹമ്മദിന്റെ കീഴിൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ട്രേറ്റ് നേടി. 1990 ൽ പി.എസ്.എം.ഒ കോളേജിലെ യൂനിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1994 ൽ പി.എസ്.എം.ഒ. കോളേജിൽ ചരിത്രാധ്യപകനായി നിയമിതനായി. മുസ്ലിം യൂത്ത് ലീഗിലൂടെ പൊതുരംഗത്തേക്ക് വന്ന ജലീൽ പ്രഥമ മലപ്പുറം ജില്ലാ കൗൺസിൽ അംഗം, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ കൺവീനര്‍ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2011 ൽ എൽ ഡി എഫ്‌ പിന്തുണയോടെ മത്സരിച്ച് കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയെ തോല്പിച്ച് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സർവകലാശാലാ സിൻഡിക്കേറ്റ് അംഗം, നോർക്ക റൂട്ട്സ് ഡയരക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മുഖ്യധാര ത്രൈമാസികയുടെ ചീഫ് എഡിറ്ററാണ്.

Related Articles

Back to top button