KeralaLatest

കേന്ദ്രസര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകളില്‍ അവ്യക്തതകളുണ്ടെന്ന് ഗതാഗതമന്ത്രി

“Manju”

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകളില്‍ റോഡ് മാര്‍​ഗമുള്ള പൊതു​ഗതാ​ഗതം സംബന്ധിച്ച്‌ അവ്യക്തതകളുണ്ടെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. പാസില്ലാതെ ആളുകള്‍ വരുമ്ബോള്‍ അതിര്‍ത്തിയിലെ പരിശോധനകള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടി വരും. സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമേ യാത്രകള്‍ അനുവദിക്കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പൊതു​ഗതാ​ഗതം ആരംഭിക്കുന്ന കാര്യം ഉന്നതാധികാര സമിതിയുടെ അഭിപ്രായം അനുസരിച്ച്‌ തീരുമാനിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ലോക്ക്ഡൗണ്‍ സംബന്ധിച്ച പുതിയ ഇളവുകള്‍ എങ്ങനെ നടപ്പിലാക്കണമെന്നുള്ള കാര്യവും വിദഗ്ദ്ധ സമിതി പരിശോധിച്ചതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button