KeralaLatest

മാനുഷിക ലക്ഷ്യങ്ങൾക്കായി റോബോട്ടുകളെ നിർമ്മിച്ച് നൽകി അമൃതയിലെ വിദ്യാർത്ഥികൾ

“Manju”

 

കൊല്ലം • ലോക്ഡൗൺ കാലം ആരോഗ്യമേഖലയ്ക്കും നാട്ടുകാർക്കും പ്രയോജനകരമാകുന്ന തരത്തിൽ ഫലപ്രദമാക്കുകയാണ് അമൃത വിശ്വവിദ്യാപീഠത്തിന്റെ എന്‍ജിനീയറിങ് ഗവേഷണ ലാബായ അമൃത ഹ്യുമാനിറ്റേറിയന്‍ ടെക്‌നോളജി ലാബ്‌സ് അഥവാ ഹട്ട് ലാബ്‌സ്. പ്രഭ, ബോധി, അന്നപൂർണ, മാരുതി എന്നിങ്ങനെ പേരിട്ടിരിക്കുന്ന വിവിധതരം റോബട്ട് പ്രോട്ടോടൈപ്പുകളെയാണ് ഹട്ട് ലാബ്സ് ആവിഷ്കരിച്ചിരിക്കുന്നത്. രോഗികളെ സഹായിക്കാൻ കഴിയുന്ന അല്ലെങ്കിൽ മനുഷ്യർക്കു സുരക്ഷിതമല്ലാത്ത ജോലികൾ ചെയ്യാൻ കഴിയുന്ന റോബട്ട് പ്രോട്ടോടൈപ്പുകളാണ് ഇവ.മാനുഷിക ലക്ഷ്യങ്ങൾക്കായി റോബട്ടുകൾ നിർമിക്കുക എന്നതാണു ലക്ഷ്യമെന്ന് അമൃത ഹ്യൂമാനിറ്റേറിയൻ ടെക്നോളജി ലാബ് ഡയറക്ടർ ഡോ. രാജേഷ് കണ്ണൻ മേഗലിംഗം പറഞ്ഞു. ആദ്യകാല വിജയങ്ങളിൽ പലതും കുറഞ്ഞ ചെലവിൽ നിർമിച്ചവയാണ്. സ്വയം ഡ്രൈവ് ചെയ്യാൻ കഴിയുന്ന വീൽചെയർ തുടങ്ങി വളരെ ഉയരമുള്ള സ്ഥലങ്ങളിൽ നിന്ന് തേങ്ങകൾ ശേഖരിക്കാൻ കഴിയുന്ന കൊക്കോബോട്ട് എന്നിവയാണ് അവ. കോവിഡിന്റെ ഗൗരവം മനസ്സിലാക്കിയ ഉടനെ, പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട റോബട്ടുകൾ നിർമിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.പ്രഭ എന്ന അൾട്രാവയലറ്റ് റൂം ഡിസ്ഇൻഫെക്ഷൻ ടെലി-ഓപ്പറേറ്റഡ് റോബട്ട് പ്രവർത്തിപ്പിക്കുന്നതിന്റെ സുരക്ഷയ്ക്കായി ഒരു സൈറൺ ഘടിപ്പിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് ഉപയോഗിച്ച് ഈ റോബട്ടിനെ വിദൂരമായി നിയന്ത്രിക്കാനും അത് മുഖേന യുവി ലാംപുകൾ ഓൺ ചെയ്യാനും ഓഫാക്കാനും കഴിയും. 55 വാട്ടിന്റെ 3 യുവി വിളക്കുകൾ ഉള്ള പ്രഭയ്ക്ക് 12 x 12 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു മുറി ഒരു മണിക്കൂറിനുള്ളിൽ അണുവിമുക്തമാക്കാം. 6 ലാംപുകൾ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ മുറി അണുവിമുക്തമാക്കാനും സാധ്യമാണ്. പകർച്ചവ്യാധികൾ ഉള്ള രോഗികൾ ഉണ്ടായിരിക്കുന്ന മുറികൾ, വിശ്രമമുറികൾ, മെഡിക്കൽ ഉപകരണങ്ങൾ മുതലായവ അണുവിമുക്തമാക്കാൻ ഇത് ഉപയോഗിക്കാം. ഉൽ‌പാദനച്ചെലവ് ഏകദേശം 40,000 രൂപയാണ്.

Related Articles

Back to top button