LatestThrissur

പട്ടിക്കാംതൊടി പുരസ്കാരം കഥകളി ആചാര്യന്‍ കലാമണ്ഡലം കേശവദേവിന്

“Manju”

തൃശൂര്‍: പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ സ്മരണാര്‍ഥം കേരള കലാമണ്ഡലം നല്‍കിവരുന്ന പട്ടിക്കാംതൊടി പുരസ്കാരത്തിന് 2021ന് പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം കേശവദേവ് അര്‍ഹനായി. കഥകളിയിലെ താമസപ്രകൃതികളായ താടിവേഷത്തിലെ അതുല്യപ്രതിഭയാണ് കലാമണ്ഡലം കേശവദേവ്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സെപ്റ്റംബര്‍ 18ന് കലാമണ്ഡലം കൂത്തമ്ബലത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍ പുരസ്കാരം സമ്മാനിക്കും. ഡോ. കലാമണ്ഡലം ഗോപി, ഡോ. ടി കെ നാരായണന്‍, കഥകളി വടക്കന്‍ വിഭാഗം വകുപ്പ് മേധാവി കലാമണ്ഡലം സൂര്യനാരായണന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്. കലാമണ്ഡലത്തിലെ കഥകളി വേഷം വിഭാഗത്തില്‍ പഠിച്ച ആദ്യകാല ശിഷ്യന്മാര്‍ ഏര്‍പ്പെടുത്തിയതാണ് പട്ടിക്കാംതൊടി പുരസ്കാരം.

Related Articles

Back to top button