KeralaLatest

തിരുവനന്തപുരം ആനാട് പഞ്ചായത്തില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

“Manju”

ശ്രീജ.എസ്

 

നെടുമങ്ങാട്: തിരുവനന്തപുരം ആനാട് ഗ്രാമപഞ്ചായത്തില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണിന് നിര്‍ദ്ദേശം. കഴിഞ്ഞ ദിവസമാണ് ആനാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരന്‌ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് സമ്പൂര്‍ണ ലോക്ക്ഡൗണിന് നിര്‍ദ്ദേശം.

കഴിഞ്ഞ മാസം 27-ന് ഇയാള്‍ തമിഴ്‌നാട്ടില്‍ പോയിരുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ട്. പെയിന്റിങ് തൊഴിലാളിയായ ഇയാള്‍ 28-ന് മൂന്നു സുഹൃത്തുക്കളുമായി മദ്യപിക്കുകയും ഇതിനിടെ അമിതമായി ചര്‍ദ്ദിക്കുകയും അവശനാവുകയും ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍പ്രവേശിപ്പിക്കുകയായിരുന്നു.

പ്രാഥമിക പരിശോധനയില്‍ രോഗബാധ സംശയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ഈ സമയത്ത് ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗബാധ ഉണ്ടായത്‌, സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ, ആരൊക്കെ സമ്പര്‍ക്കത്തില്‍ വന്നു എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

Related Articles

Back to top button