IndiaLatest

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു

“Manju”

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. ഒന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 1.73 ലക്ഷം പുതിയ കൊവിഡ് രോഗികള്‍. കൊവിഡ് ബാധിച്ച്‌ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 3,617 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27,729,247 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 90.8 ശതമാനമായി. ഒരാഴ്ച്ച കൊണ്ട് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 35 ശതമാനം കുറവ് സംഭവിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 23 ലക്ഷത്തോളം പേര്‍. അതിനിടെ, മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും നിയന്ത്രണങ്ങള്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. എന്നാല്‍, പൊസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ താഴെ എത്തിയ ദില്ലിയില്‍ മെയ് 31 മുതല്‍ അണ്‍ലോക്ക് തുടങ്ങും.

Related Articles

Back to top button