KeralaLatest

പുതുമകള്‍ നിറഞ്ഞ വീട്ടിലിരിപ്പുകാലത്തെ വിദ്യാഭ്യാസം

“Manju”

അനൂപ് എം. വി

‘ടിവിയും കണ്ട് ഒന്നും പഠിക്കാതെ ഇരുന്നോ’ എന്ന് പറഞ്ഞ ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. ഇന്ന് അത് മാറി. ‘ടിവി കണ്ട് എന്തെങ്കിലും പഠിക്കാന്‍ നോക്ക്’ എന്ന അവസ്ഥയില്‍ കൊറോണ എത്തിച്ചു. പള്ളിക്കൂടമുറ്റത്ത് പ്രവേശനോത്സവത്തിന്റെ വര്‍ണക്കാഴ്ചകളും കലപിലയുമില്ലാതെ വീടിനകത്ത് കുരുന്നുകള്‍ക്ക് തിങ്കളാഴ്ച ഒന്നാം പാഠം. കോവിഡ് പശ്ചാത്തലത്തില്‍ സ്കൂള്‍ തുറക്കാന്‍ സാധിക്കാതെ വന്നതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല ഒന്നടങ്കം ഓണ്‍ലൈനില്‍ തുറക്കുകയാണ്. ആദ്യ പാഠത്തിനായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച മുതല്‍ ടിവിയും കമ്പ്യുട്ടറും സ്മാര്‍ട്ട് ഫോണും തുറന്നിരിക്കും.

സ്കൂള്‍ തുറക്കാതെയുള്ള ഈ അധ്യയന വര്‍ഷാരംഭം ഇതുവരെ കാണാത്തവിധം അസാധാരണമായ സാഹചര്യത്തിലാണ്. ഓണ്‍ലൈന്‍ പഠനം കോവി‍ഡ്കാല പ്രതിസന്ധി മറികടക്കാനുള്ള അനിവാര്യതയാണെങ്കിലും ഇത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സാധ്യമാകുമോ എന്ന ആശങ്ക ഗൌരവമുള്ളതാണ്.

കേന്ദ്ര തീരുമാനം വന്ന ശേഷമേ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുമെങ്കിലും പഠനം മുടങ്ങാതിരിക്കാനാണ് തിങ്കളാഴ്ച മുതല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നത്. ‘ഫസ്റ്റ് ബെല്‍’ എന്നു പേരിട്ട പ്രത്യേക ക്ലാസ്സുകള്‍ പരീക്ഷണാടിസ്ഥാനത്തിലാണ്. വിക്ടേഴ്സ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകളെ പൂര്‍ണ അര്‍ത്ഥത്തില്‍ ഓണ്‍ലൈന്‍ എന്നു പറയാനുമാകില്ല.

ഓണ്‍ലൈന്‍ പഠനം ഒരു നൂതന ആശയം അല്ല. ഓണ്‍ ലൈന്‍ പഠനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ 1720 കളില്‍ അമേരിക്കയിലെ ബോസ്റ്റണ്‍ തുറമുഖ പട്ടണത്തിലാണ് ഓണ്‍ലൈന്‍ പഠനത്തിന് തുടക്കം കുറിച്ചത്. ആദ്യകാലത്ത് ഓണ്‍ലൈന്‍ പഠനം എഴുത്തിന്റെ രീതിയിലായിരുന്നു. അതിന്റെ രണ്ടാം ഘട്ടമായിട്ട് റേഡിയോ എന്ന രീതിയിലേക്ക് ഓണ്‍ ലൈന്‍ പഠനം വന്നത്.

മൂന്നാം ഘട്ടമായിട്ട് ടിവി ഓണ്‍ലൈന്‍ പഠനം വന്നു. പിന്നീട് ഈ ആധുനിക കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് യൂണിവേഴ്സിറ്റികള്‍ തന്നെ ഉണ്ടായി. അമേരിക്കയിലെ തന്നെ മെസാപ്യൂസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് ഓണ്‍ലൈന്‍ പഠനത്തിന്റെ അവസാന വാക്കായി മാറിയിരിക്കുന്നത്.

ഓണ്‍ലൈന്‍ പഠന സൌകര്യം കുറെ നൂനതകള്‍‍ ഉണ്ട്. ഓണ്‍ലൈന്‍ പഠനം അധ്യാപകരുടെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നുണ്ട്. നേരിട്ടു കാണാതെ തന്നെ അറിവിന്റെ വഴിത്താരകളിലേക്കു കുട്ടികളെ കൈപിടിച്ചു കൊണ്ടു പോവുക എന്നതു ഭാരിച്ച ചുമതലയാണ്. അച്ഛനും അമ്മയും ജോലിക്കു പോകുന്ന വീടുകളിലെ കുട്ടികളുടെ ഓണ്‍ലോന്‍ പഠനം മറ്റൊരു ആശങ്കയുമാണ്.

ഓണ്‍ലെന്‍ ക്ലാസ്സുകള്‍ വരുന്നതോടെ ഉത്തരവാദിത്വം കൂടുന്നത് മാതാപിതാക്കള്‍ക്കാണ്. മുന്‍പ് കുട്ടികള്‍ സ്കൂളിലോ കോളേജിലോ എത്തികഴിഞ്ഞാല്‍ അധ്യാപകരുടെ സംരക്ഷണത്തിലായി എന്ന ആശ്വാസം ഇനിയില്ല. ടീച്ചര്‍മാര്‍ അവരുടെ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കളെ ഏല്‍പ്പിക്കുകയാണ്. കുട്ടികള്‍ക്കു പഠിക്കാനും

അധ്യാപകര്‍ക്കു പഠിപ്പിക്കാനും വേണ്ട സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുക എന്ന ഉത്തരവാദിത്വം കൂടി ഇനി മാതാപിതാക്കള്‍ക്കാണ്. നിങ്ങളുടെ കുട്ടികളുടെ പഠന പ്രക്രിയകകള്‍ അറിയാനുള്ള അവസരം കൂടിയാണിത്.

ആദ്യഘട്ടത്തില്‍ വിക്ടേഴ്സ് ചാനലില്‍ ക്ലാസ്സുകള്‍ കാണാവുന്ന രീതിയിലാണ് പഠനം തുടരുന്നതെങ്കിലും വൈകാതെ അധ്യാപകര്‍ ഓണ്‍ലൈനായി ക്ലാസ്സുകള്‍ എടുക്കേണ്ടി വരും. അധ്യാപകരില്‍ പലര്‍ക്കും ഇത് പുതിയ അനുഭവമായിരിക്കും. ക്ലാസ്സ് മുറിയില്‍ കുട്ടികളെ നേരില്‍ കണ്ടു പഠിപ്പിക്കുന്നതില്‍ നിന്നു ഭിന്നമായ അധ്യാപന രീതി.

നമ്മുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ തന്നെ വേറിട്ടു നില്‍ക്കുന്ന ഈ സംരംഭം വിജയിച്ചാല്‍, കോവിഡിനെതിരായ കേരളത്തിന്റെ അതിജീവനത്തിന്റെ മറ്റൊരു മുഖമുദ്രയായിത്തന്നെ ഇതിനെ കണ്ട് രാജ്യത്തിനു തന്നെ മാതൃകയാകും വിധം ഓണ്‍ലൈന്‍ വിദ്യാഭ്യാസ ദൌത്യം കുറ്റമറ്റതാക്കാന്‍ രക്ഷിതാക്കളുടേയും പൊതു സമൂഹത്തിന്റെ എല്ലാം പിന്തുണയും ഉണ്ടാവേണ്ടതുണ്ട്. പുതുമകളും പരീക്ഷണങ്ങളുമായുള്ള ഈ പഠന രീതി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരു നവ്യാനുഭൂതിയും പുതിയ ഒരു കോവിഡ് തന്ന ലോകത്തിന്റെ തുടക്കവും ആയിരിക്കും.

Related Articles

Back to top button