LatestThiruvananthapuram

സ്ത്രീധനത്തിന്റെ പേരില്‍ വെഞ്ഞാറമ്മൂട് സ്വദേശിനിക്ക് ക്രൂര പീഡനം

“Manju”

സ്ത്രീധനത്തിന്റെ പേരില്‍ വെഞ്ഞാറമ്മൂട് സ്വദേശിനിക്ക് ക്രൂര പീഡനം; മകളുടെ മുന്നില്‍ വെച്ച്‌ പോലും ലൈംഗിക വൈകൃതം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവതി; പൊലീസ് കേസ് അട്ടിമറിക്കുന്നെന്നും ആരോപണം

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്ക് ക്രൂരപീഡനം. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരപീഡനത്തിന് ഇരയായത്.

താന്‍ അനുഭവിച്ച പീഡനത്തിന്റെ ദൃശ്യങ്ങളും യുവതി പുറത്തുവിട്ടിട്ടുണ്ട്. മകളുടെ മുന്നില്‍ വെച്ച്‌ ഭര്‍ത്താവ് ലൈംഗിക വൈകൃതം കാട്ടിയെന്നും യുവതി പരാതിയില്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്നും യുവതി വെളിപ്പെടുത്തി.

വര്‍ഷങ്ങളായി പീഡിപ്പിക്കുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ക്രൂരമര്‍ദനവും മാനസിക പീഡനവുമെന്ന് യുവതി പറഞ്ഞു. കൈ കൊണ്ടും കമ്പ് കൊണ്ടും മര്‍ദിച്ചു. ഭര്‍ത്താവിന്റെ മാതാവ് ചൂട് ചായ മുഖത്തൊഴിച്ചു. ഭര്‍ത്താവ് മദ്യപിച്ചെത്തി സ്ഥിരമായി മര്‍ദിക്കുന്നുവെന്നും യുവതി പരാതി ഉന്നയിക്കുന്നു.

ലൈംഗികമായി പീഡിപ്പിച്ചു. മകളുടെ മുന്നില്‍ വെച്ചു ഭര്‍ത്താവ് ലൈംഗിക വൈകൃതം കാണിച്ചു. പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും കാണിച്ച്‌ വെഞ്ഞാറമ്മൂട് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ ഭര്‍ത്താവിനെതിരെ കേസെടുത്തതല്ലാതെ രാഷ്ട്രീയ സ്വാധീനത്താല്‍ ഭര്‍ത്താവിന്റെ മാതാവിനെയും സഹോദരിയെയും ഒഴിവാക്കിയെന്നും യുവതി ആരോപിക്കുന്നു. പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുന്നില്ലെന്നും കേസ് ആട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും യുവതി പറഞ്ഞു.

Related Articles

Back to top button