KeralaLatest

വിദ്യാർത്ഥിക്ക് പഠന സൗകര്യമൊരുക്കി ഗ്രാമ പഞ്ചായത്തംഗം മാതൃകയായി

“Manju”

 

ഓൺലൈൻ പഠനത്തിന് യാതൊരു നിർവഹവുമില്ലാത്ത നിർദ്ധന വിദ്യാർത്ഥിനിക്ക് പഠന സൗകര്യമൊരുക്കി പൂവച്ചൽ ഗ്രാമപ്പഞ്ചായത്തംഗം മാതൃകയായി. പൂവച്ചൽ യു. പി സ്കൂളിലെ വിദ്യാർത്ഥിനി പൂവച്ചൽ സ്വദേശി ജിൻസി ജോണിനാണ് തന്റെ വാർഡ് മെമ്പർ കൂടിയായ ജി ഓ ഷാജി കൈത്താങ്ങായത്. ജിന്സിക്ക് ഓൺലൈൻ പഠനത്തിന് സംവിധാനമില്ലെന്നറിഞ്ഞ ഷാജി വിക്ടർസ് ചാനൽ ലഭിക്കുന്നതിനു ടിവിയും കേബിൾ സൗകര്യവും വീട്ടിൽ ഒരുക്കി കൊടുക്കുകയായിരുന്നു. പൊതുപ്രവർത്തകരുമായി എത്തിയ ഷാജി കുട്ടിക്ക് ടിവി കൈമാറി. ഗ്രാമപഞ്ചായത് അംഗം ഷൈലജ ദാസ്, സി ടി എസ് അംഗങ്ങൾ, സരസമ്മ ടീച്ചർ, dyfi പൂവച്ചൽ മേഖല സെക്രട്ടറി സജു എന്നിവർ പങ്കെടുത്തു.

Related Articles

Back to top button