KeralaLatest

വൈദികന്റെ മരണത്തില്‍ ആശങ്ക, കൊവിഡ് ഉറവിടം അവ്യക്തം

“Manju”

 

തി​രു​വ​ന​ന്ത​പു​രം​ ​:​ത​ല​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​യു​ണ്ടാ​യ​ ​കൊ​വി​ഡ് ​മ​ര​ണം​ ​പു​തി​യ​ ​ആ​ശ​ങ്ക​ക​ള്‍​ക്ക് ​വ​ഴി​തു​റ​ക്കു​ന്നു. മ​ര​ണ​പ്പെ​ട്ട​ ​നാ​ലാ​ഞ്ചി​റ​ ​ബെനഡിക് നഗര്‍ സ്വ​ദേ​ശി​ ​ഫാ.​കെ.​ജി.​വ​ര്‍​ഗീ​സി​ന് ​എ​ങ്ങ​നെ​ ​രോ​ഗ​ബാ​ധ​യു​ണ്ടാ​യെ​ന്ന് ​വ്യ​ക്ത​മ​ല്ല.​ ​ക​ഴി​ഞ്ഞ​ ​ഒന്നര ​മാ​സ​ത്തി​ലേ​റെ​യാ​യി​ ​ആ​ശു​പ​ത്രി​വാ​സ​ത്തി​ലാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ട് ​ആ​ശ​ങ്ക​ ​ഇ​ര​ട്ടി​ക്കു​ക​യാ​ണ്.​ ​ഡോ​ക്ട​ര്‍​മാ​ര്‍​ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​ ​ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​ ​നി​രീ​ക്ഷ​ണത്തി​ലേ​ക്ക് ​മാ​റ്റു​ക​യും​ ​ചെ​യ്‌തു.​ ഒ​രു​മാ​സം​ ​മു​ൻപ് പാ​ളയം​ ​സെ​ന്റ് ​ജോ​ര്‍​ജ് ​ഓ​ര്‍​ത്ത​ഡോ​ക്‌​സ് ​പ​ള്ളി​ ​വി​കാ​രി​ ​മ​രി​ച്ച​പ്പോ​ള്‍​ ​ആദരാഞ്ജലി അര്‍പ്പിച്ച ശേഷം അ​പ​രി​ചി​ത​നാ​യ​ ​യു​വാ​വി​നൊ​പ്പം​ ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങു​ന്ന​തി​നി​ടെ​ ​ബ​ന​ഡി​ക്‌ട് ​ന​ഗ​റി​ല്‍ ​വ​ച്ച്‌ ​സ്‌​കൂ​ട്ട​ര്‍​ ​മ​റി​ഞ്ഞ് 77​കാ​ര​നാ​യ​ ​ഫാ​ദ​ര്‍​ ​വ​ര്‍​ഗീ​സിന്റെ തലയ്‌ക്ക് പരിക്കേറ്റിരുന്നു.
എ​ന്നാ​ല്‍​ ​സ്‌​കൂ​ട്ട​ര്‍​ ​ഓ​ടി​ച്ചി​രു​ന്ന​ ​യു​വാ​വ് ​ഭ​യ​ന്ന് ​ഇ​ദ്ദേ​ഹ​ത്തെ​ ​വ​ഴി​യി​ല്‍​ ​ഉ​പേ​ക്ഷി​ച്ച്‌ ​മു​ങ്ങി.​ ​പി​ന്നീ​ട് ​നാ​ട്ടു​കാ​രാ​ണ് മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജി​ല്‍​ ​എ​ത്തി​ച്ച​ത്.​ ഏ​പ്രി​ല്‍​ 20​നാ​ണ് അപകടമുണ്ടായത്. ത​ല​യ്ക്ക് ​പ​രി​ക്കേ​റ്റ​തി​നാ​ല്‍​ ​ന്യൂ​റോ​ ​സ​ര്‍​ജ​റി​ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ​മാ​റ്റി.​ ​ത​ല​യ്ക്കു​ണ്ടാ​യ​ ​ക്ഷ​ത​ത്തി​ന് ​മ​രു​ന്ന് ​ന​ല്‍​കി.​ ​ഇ​തി​നി​ടെ​ ​ശ്വാ​സ​ത​ട​മു​ണ്ടാ​യ​പ്പോ​ള്‍​ ​ന്യൂ​റോ​ ​വി​ഭാ​ഗ​ത്തി​ലെ​ ​ഡോ​ക്ട​ര്‍​മാ​ര്‍​ ​ക​ഴു​ത്തി​ല്‍​ ​ട്യൂ​ബി​ട്ടു​ ​(​ട്ര​ക്കി​യോ​സ്റ്റ​മി​).​ ​ത​ല​യ്ക്കേ​റ്റ​ ​ക്ഷ​തം​ ​ഭേ​ദ​മാ​യ​തി​നാ​ല്‍​ ​ മേയ് 20 ഡി​സ്ചാ​ര്‍​ജ് ​ചെ​യ്‌തു.​ ​എ​ന്നാ​ല്‍​ ​ ശ്വ​സ​ന​ ​സം​ബ​ന്ധ​മാ​യ​ ​പ്ര​ശ്ന​മു​ള്ള​തി​നാ​ല്‍​ ​ട്യൂ​ബ് ​മാ​റ്റി​യി​ല്ല.​ ​അ​തി​നാ​ല്‍​ ​സ​മീ​പ​ത്തെ​ ​പേ​രൂ​ര്‍​ക്ക​ട​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് ​മാ​റ്റി​യ​ത്.​ ​ഇ​ട്ടി​രി​ക്കു​ന്ന​ ​ട്യൂ​ബ് ​മാ​റ്റു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി​ ​ഡി​സ്ചാ​ര്‍​ജ് ​ചെ​യ്ത​ ​ശേ​ഷം​ ​മൂ​ന്നു​വ​ട്ടം​ ​ഇ​ദ്ദേ​ഹം​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജി​ലെ​ ​ഇ.​എ​ന്‍.​ടി​ ​ഒ.​പി​യി​ലെ​ത്തി.​ ​പേ​രൂ​ര്‍​ക്ക​ട​ ​ആ​ശു​പ​ത്രി​യി​ല്‍​ ​നി​ന്നാ​ണ് ​ഇ​ദ്ദേ​ഹ​ത്തെ​ ​എ​ത്തി​ച്ച​ത്.​ ​എ​ന്നാ​ല്‍​ മേയ് 31ന് ശ്വാ​സ​ത​ട​വും​ ​ന്യു​മോ​ണി​യ​ ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി​ ​ മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ​കാ​ഷ്വാ​ലി​റ്റി​യി​ല്‍​ ​കൊ​ണ്ടു​വ​ന്നു.​ ​ഉ​ട​ന്‍​ ​കൊ​വി​ഡ് ​ഐ​സോ​ലേ​ഷ​ന്‍​ ​വാ​ര്‍​ഡി​ലേ​ക്ക് ​മാ​റ്റി​ ​സ്ര​വം​ ​പ​രി​ശോ​ധ​ന​യ്ക്ക് ​എ​ടു​ത്തു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​അ​ഞ്ചു​ ​മ​ണി​യോ​ടെ​യാ​യി​രു​ന്നു​ ​മ​ര​ണം.​ രാ​ജ​സ്ഥാ​നി​ലു​ള്ള​ ​മ​ക​ള്‍​ ​വ​ന്ന​ശേ​ഷം​ ​സം​സ്‌​കാ​രം​ ​ന​ട​ത്താ​നിരി​ക്കെ​യാ​ണ് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ നാ​ലാ​ഞ്ചി​റ​ ​സെ​ന്റ് ​മേ​രീ​സ് ​ഓ​ര്‍​ത്ത​ഡോ​ക്‌സ് ​പ​ള്ളി​യി​ലെ​ ​അം​ഗ​മാ​ണ്.​ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍​ ​അ​ണ്ട​ര്‍​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഇദ്ദേഹം വി​ര​മി​ച്ച​ ​ശേ​ഷ​മാ​ണ് ​വൈ​ദി​ക​ ​വൃ​ത്തി​യി​ലേ​ക്ക് ​എ​ത്തി​യ​ത്.​​ ഭാ​ര്യ​ ​മേ​രി​ക്കു​ട്ടി​ ​(​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ല്‍​ ​ന​ഴ്സിം​ഗ് ​സൂ​പ്ര​ണ്ടാ​യി​ ​വി​ര​മി​ച്ചു​).​ ​മ​ക​ള്‍​: ​ബി​നു​ ​വ​ര്‍​ഗീ​സ് ​(​അ​ദ്ധ്യാ​പി​ക,​ ​രാ​ജ​സ്ഥാ​ന്‍​),​ ​മ​ക​ന്‍:​ ​ബി​ജി​ ​വ​ര്‍​ഗീ​സ്.​ ​മൃ​ത​ദേ​ഹം​ ​പ്ര​ത്യേ​ക​ ​സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളോ​ടെ​ ​മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ​മോ​ര്‍​ച്ച​റി​യി​ലേ​ക്കു​ ​മാ​റ്റി.

Related Articles

Back to top button