KeralaLatest

കണിച്ചാർ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സുകൾ

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കണിച്ചാർ : പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കുന്നതിന് പ്രധാന അദ്ധാപകരേയും മെമ്പർമാരെയും ഉൾപ്പെടുത്തി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് സെലിൻ മാണി അദ്ധ്യക്ഷത വഹിച്ചു. ഓൺലൈൻ ക്ലാസിനു മൊബൈലോ ടി വിയോ ഇല്ലാത്ത കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ വെള്ളറ കോളനിയിലെ കുട്ടികൾക്ക് പേരാവൂർ ടുഡേ വാട്സാപ്പ് ഗ്രൂപ്പ്‌ സ്പോൺസർ ചെയ്ത ടെലിവിഷൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെലിൻ മാണി പൂളകുറ്റി ഹെഡ്മാസ്റ്റർക്ക് കൈമാറി.പി ഇ സി കോർഡിനേറ്റർ ഉഷ , യു.പി, എൽപി, എച്ച് എസ് സി പ്രധാന അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button