IndiaLatest

ഐസിഎസ്‌ഇ, ഐഎസ്‌സി ഫലം പ്രഖ്യാപിച്ചു

“Manju”

ന്യൂഡല്‍ഹി: പത്താംക്ളാസ് പരീക്ഷയായ ഐസിഎസ്‌ഇ, പ്ളസ് ടു പരീക്ഷയായ ഐഎസ്‌സി ഫലം പ്രഖ്യാപിച്ചു. കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് (സിഐഎസ്‌സിഇ)യുടെ വെബ്സൈറ്റായ cisce.orgയിലോ results.cisce.orgയിലോ ഫലം ലഭിക്കും.
കൊവിഡ് രണ്ടാം തരംഗം മൂലം ഐസിഎസ്‌ഇ, ഐഎസ്‌സി പരീക്ഷകള്‍ നേരത്തെ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ബോര്‍ഡ് നിശ്ചയിച്ച പ്രത്യേക മൂല്യനിര്‍ണയ രീതിയനുസരിച്ചാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഫലം പുനര്‍മൂല്യനിര്‍ണയം ചെയ്യാന്‍ സാധിക്കില്ലെന്ന് ബോര്‍‌ഡ് സെക്രട്ടറി അറിയിച്ചു. എന്നാല്‍ കണക്കുകൂട്ടലില്‍ പിശകുണ്ടായാല്‍ അത് അറിയിക്കാന്‍ സംവിധാനമുണ്ട്.
വെബ്സൈറ്റ് വഴിയല്ലാതെ എസ്‌എം‌എസ് സംവിധാനം വഴിയും ഫലമറിയാം. ഐസി‌എസ്‌ഇ, ഐഎസ്‌സി എന്നെഴുതി സ്പേസ് ഇട്ട് യുണീക്ക് ഐഡി 0924882883 എന്ന നമ്പരിലേക്ക് സന്ദേശമയച്ചാല്‍ മാര്‍ക്കുകള്‍ സന്ദേശമായി ലഭിക്കും.

Related Articles

Back to top button