IndiaKeralaLatest

ശാന്തിഗിരിയിൽ പൂര്‍ണ്ണകുംഭമേള നടന്നു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിൽ പൂര്‍ണ്ണകുംഭമേള നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചടങ്ങുകള്‍ മുഴുവന്‍ ആശ്രമത്തിനകത്ത് മാത്രമാണ് നടന്നത്.

രാവിലെ അഞ്ചിന് പ്രത്യേക പുഷ്പാഞ്ജലിയും ആറിന് ധ്വജം ഉയര്‍ത്തലും നടന്നു. ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ധ്വജം ഉയര്‍ത്തി. വൈകുന്നേരം ആറിനു നടന്ന പൂര്‍ണ്ണകുംഭ പ്രദക്ഷിണത്തില്‍ സന്യാസി സന്യാസിനിമാര്‍‍ മാത്രമാണ് പങ്കെടുത്തത്. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ‍ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി , ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി എന്നിവര്‍ നേതൃത്വം നല്‍കി. 1973 ലാണ് കുംഭമേള തു‌ടങ്ങിയത്. ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാം ജന്മദിനം, നവപൂജിതത്തിന്റെ ഭാഗമായുള്ള പൂർണ്ണകുംഭമേളയാണ് ഇന്ന് സമാപിച്ചത്.

Related Articles

Back to top button