KeralaLatest

വളയൻചിറങ്ങര എൽപി സ്കൂളിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി

“Manju”

പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ലിംഗസമത്വവും ലിംഗാവബോധവും ലിംഗനീതിയും മുൻനിർത്തിയുള്ള മാറ്റങ്ങൾ ഉണ്ടാകും എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ മുൻനിർത്തി പാഠപുസ്തകങ്ങൾ ഓഡിറ്റ് ചെയ്യപ്പെടും.

പാഠപുസ്തകങ്ങളിലും വാക്കുകളിലും മാത്രമല്ല ചിന്തകളിലും സംസ്കാരത്തിലും വസ്ത്രധാരണത്തിലും ഇക്കാര്യങ്ങൾ പ്രതിഫലിക്കണം. ഇത്തരത്തിൽ എറണാകുളം ജില്ലയിലെ വളയൻചിറങ്ങര എൽപി സ്കൂൾ കൈകൊണ്ട നിലപാടിനെ അഭിനന്ദിക്കുകയാണ്. അധ്യാപകർ, പിടിഎ, രക്ഷിതാക്കൾ തുടങ്ങി എല്ലാവരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിന്നു എന്നത് പുരോഗമന കേരളത്തിന്റെ മുന്നോട്ടുപോക്കിനെ സൂചിപ്പിക്കുന്നു.

2019വരെ പാവാട ആയിരുന്നു സ്കൂളിലെ പെൺകുട്ടികൾ ധരിച്ചിരുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ഇപ്പോൾ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ത്രീഫോർത്തും ഷർട്ടുമാണ് വേഷം. കയ്യടി അർഹിക്കുന്ന തീരുമാനം.

Related Articles

Back to top button