KeralaLatest

ലോനപ്പന്‍ നമ്പാടന്‍ എന്ന സവിശേഷ വ്യക്തിത്വം

“Manju”

കേരള രാഷ്ട്രീയത്തിലെ ഒറ്റയാനായിരുന്നു ലോനപ്പൻ ഇദ്ദേഹം ഇടത് സ്വതന്ത്രനായി ഇരിങ്ങാലക്കുടയിൽ നിന്ന് നാല് തവണ ജയിച്ച് നിയമസഭയിലെത്തി 1982-ൽ മാതൃഭാഷയുടെ അംഗീകാരത്തിനുവേണ്ടിയും തനിക്കു തോന്നിയ ശരികൾക്ക് വേണ്ടിയും തനിച്ച് പ്രവർത്തിച്ചു പ്രതിഷേധിച്ചു. രസികനും നർമ്മപ്രിയനുമായിരുന്ന അദ്ദേഹം സ്വന്തം മണ്ഡലക്കാരുടെ മാത്രമല്ല സർവ്വ ജനങ്ങളുടെയും ഇഷ്ട താരമായിരുന്നു.

രണ്ടുതവണ സംസ്ഥാന മന്ത്രിയും ആറുതവണ നിയമസഭാഗവും ഒരുതവണ എംപിയുമായിരുന്ന ലോനപ്പൻ നമ്പാടൻ അന്തരിച്ചിട്ട് ഇന്ന് 7 വര്ഷമാവുന്നു.ദീർഘകാലമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന നമ്പാടൻ 2013 ജൂൺ 5-ആം തിയതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു

രാഷ്ട്രീയ പ്രവർത്തകനും അധ്യാപകനുമായിരുന്നു ലോനപ്പൻ നമ്പാടൻ കർ ഷകൻ, അഭിനേതാവ്, നാടകനടൻ എന്നീ നിലകളിലും തിളങ്ങിയിട്ടുണ്ട്.5 മുതൽ 10 വരെയുള്ള കേരള നിയമസഭകളിൽ അംഗമായിരുന്നു.കൊടകര, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിൽ നിന്നാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

തൃശൂർ ജില്ലയിൽ ചാലക്കുടിക്കടുത്ത് പേരാമ്പ്ര മാളിയേക്കൽ നമ്പാടൻ വീട്ടിൽ കുരിയപ്പന്റെയും പ്ലമേനയുടെയും ഏകമകനായി ജനനം.1935 13 രണ്ടാം വയസ്സിൽ പിതാവ് മരിച്ചു. പേരാമ്പ്രയിലും കൊടകരയിലും സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം രാമവർമ്മപുരത്ത് നിന്ന് ടി.ടി.സി. പാസ്സായ ലോനപ്പൻ നമ്പാടൻ ആനന്ദപുരം ശ്രീകൃഷ്ണ യു.പി.എസ്സിലും തുടർന്ന് പേരാമ്പ്ര സെന്റ്.ആന്റണീസ് സ്കൂളിലും അധ്യാപകനായി.

1963-ൽ കൊടകര പഞ്ചായത്തിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ചു ജയിച്ചാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. തൊട്ടടുത്ത വർഷം കേരള കോൺഗ്രസ് രൂപീകൃതമായപ്പോൾ അതിൽ ചേർന്നു. 1965-ൽ കൊടകര നിയോജക മണ്ഡലത്തിൽനിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1977-ൽ കൊടകരയിൽ നിന്ന് തന്നെ ജയിച്ചു ആദ്യമായി നിയമസഭയിലെത്തി. 1980-ൽ രണ്ടാം തവണയും ജയിച്ചു. ഇത്തവണ ഇ.കെ. നായനാർ മന്ത്രിസഭയിലെ ഗതാഗത വകുപ്പു മന്ത്രിയായി. എന്നാൽ

1981-ൽ കേരള കോൺഗ്രസ് ഇടതു മുന്നണിയിൽ നിന്നു പിന്മാറിയതിനെ തുടർന്ന് നായനാർ സർക്കാർ നിലംപതിച്ചു. 1981 ഡിസംബറിൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായി യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നു. ഭരണപ്രതിപക്ഷങ്ങൾക്കു തുല്യ അംഗബലമുണ്ടായിരുന്ന നിയമസഭയിൽ 1982 മാർച്ച് 15 ന് ലോനപ്പൻ നമ്പാടൻ പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു. സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിൽ നിലനിന്ന സർക്കാർ നിലം പൊത്താൻ ഇതു കാരണമായി.

അതിനുശേഷം കേരളാ കോൺഗ്രസ്സിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞ ഇദ്ദേഹം ഇടത് സ്വതന്ത്രനായി ഇരിങ്ങാലക്കുടയിൽ നിന്ന് നാല് തവണ ജയിച്ച് നിയമസഭയിലെത്തി. 1982-ൽ കോൺഗ്രസിലെ ജോസ് താന്നിക്കലിനെയും 1987-ൽ എ.സി.പോളിനെയും 1991-ൽ എ.എൽ. സെബാസ്റ്റ്യനെയും 1996-ൽ കേരളാ കോൺഗ്രസ് (എം)ലെ തോമസ് ഉണ്ണിയാടനെയുമാണ് പരാജയപ്പെടുത്തിയത്.

ഇതിൽ 1987 മുതൽ 1991 വരെയുള്ള കാലത്ത് ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഭവന നിർമ്മാണ വകുപ്പു മന്ത്രിയായി പ്രവർത്തിച്ചു. 2001-ൽ കൊടകരയിൽ മത്സരിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. വിശ്വനാഥനോടു പരാജയപ്പെട്ടു. 2004-ൽ മുകുന്ദപുരത്തു നിന്ന് സി.പി.ഐ.എം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഇദ്ദേഹം പത്മജാ വേണുഗോപാലിനെ പരാജയപ്പെടുത്തി ആദ്യമായി ലോക്‌സഭയിലെത്തി.

രാഷ്ട്രീയത്തിനൊപ്പം കലാപ്രവർത്തനങ്ങളിലും തത്പരനായിരുന്ന നമ്പാടൻ 25-ഓളം നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. അശ്വത്ഥാമാവ് ഉൾപ്പെടെ മൂന്നു സിനിമകളിലും നാരായണീയം എന്ന ടെലിഫിലിമിലും അഭിനയിച്ചു.

ഒരു സാധാരണക്കാരന് എത്രമാത്രം ഔന്നത്യത്തിലോത്താമൊ അവിടെയെല്ലാം തന്റെതായ കയ്യൊപ്പ് ചാര്‍ത്തി അവിസ്മരണീയമാക്കിയ അസാധാരണവ്യക്തിത്വം എന്ന വിശേഷണമാണ് ലോനപ്പന്‍ നമ്പാടന് യോജിക്കുക. താന്‍ ആരാണെന്ന് മറന്നു പോകാതെ പ്രവര്‍ത്തിച്ച ജനപ്രതിനിധിയും മനുഷ്യസ്‌നേഹിയുമാണദ്ദേഹം.
നാലു പ്രാവശ്യം ഇരിങ്ങാലക്കുടയെ പ്രതിനിധീകരിച്ച് നമ്പാടന്‍ നാട്ടുകാരുടെ സുഖത്തിലും ദുഖത്തിലും അലിഞ്ഞു ചേര്‍ന്ന് അത്യന്താപേക്ഷിതമായ ജനകീയ പ്രശ്‌നങ്ങളില്‍ ജനപക്ഷത്ത് ഉറച്ച് നില്‍ക്കുകയും പലപ്പോഴും സങ്കുചിത കക്ഷി രാഷ്ട്രിയ ബന്ധങ്ങളെ മറന്നു പ്രവര്‍ത്തിക്കുകയും ചെയ്തു. കല്യാണ വീടുകളില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലും മരണ വീട്ടില്‍ തന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്താനദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.

സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരോട് പ്രത്യേക സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിച്ചിരുന്ന നമ്പാടന്‍ യഥാര്‍ത്ഥ സാംസ്‌കാരിക പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് വെളിച്ചവും തെളിച്ചവും നല്‍കാന്‍ കഴിയുമെന്ന വാസ്തവം മനസ്സിലാക്കി. ആരോടും പകയും വിദ്വേഷവും പുലര്‍ത്താതെ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത ഇദ്ദേഹത്തിന്റെ വാഗ്ചാതുര്യം ഏതു പ്രസംഗവേദികള്‍ക്കും തികഞ്ഞ അലങ്കാരമായിരുന്നു

മാതൃഭാഷയായ മലയാളത്തിന്റെ ശക്തിയും, സൗന്ദര്യവും നിലനിര്‍ത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും ബന്ധശ്രന്ധനായിരുന്ന നമ്പാടന്‍ മാസ്റ്റര്‍ നല്ലൊരു പുസ്തക പ്രേമി കൂടിയായിരുന്നു

നിയമസഭയ്ക്കകത്തും പുറത്തും മാതൃഭാഷയുടെ അന്തസ്സിനുവേണ്ടി നിരന്തരം പോരാടിയ ലോനപ്പൻ നമ്പാടൻ മാഷ്‌ പറഞ്ഞുകേട്ട ഒരു കഥ അയൽവാസി കത്തുമായി വന്ന്‌ മകളുടെ വിവാഹത്തിന്‌ ക്ഷണിച്ചു. ഇംഗ്ളീഷിൽ അച്ചടിച്ച ആ കല്യാണക്കുറിയിൽ…..wedding of my daughter എന്നതിന്‌ പകരം welding of my daughter എന്നാണുണ്ടായിരുന്നത്‌. നമ്പാടൻ മാഷ്‌ ഉടനെ ചാടിയെഴുന്നേറ്റ്‌ ആ അപ്പന്‌ കൈ കൊടുത്തിട്ട്‌ പറഞ്ഞു: ‘ഉഗ്രൻ, തന്റെ കത്താണ്‌ കത്ത്‌’…….

Related Articles

Back to top button