KeralaLatest

വർക്കലയിൽ പലഹാരം നിർമ്മാണ യൂണിറ്റ് കത്തിനശിച്ചു

“Manju”

വര്‍ക്കല: ഇലകമണ്‍ കെടാകുളത്ത് പലഹാര നിര്‍മ്മാണയൂണിറ്റ് പ്രവര്‍ത്തിച്ചു വന്ന കെട്ടിടം കത്തി നശിച്ചു. കെടാകുളം മണിയന്‍കാല ജംഗ്ഷനില്‍ സുനിതാ മോഹന്റെ ഉടമസ്ഥതയിലുളള തിരുവിതാംകൂര്‍ ഫുഡ് പ്രൊഡക്ട് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.

വര്‍ക്കല പരവൂര്‍ എന്നിവടങ്ങളില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീ കെടുത്തിയത്. ആസ്ബറ്റോസ് ഷീറ്റുപയോഗിച്ചുളള മേല്‍ക്കൂരയുള്‍പ്പടെ കത്തിയമര്‍ന്നു. യൂണിറ്റില്‍ തയ്യാറാക്കിയ സൂക്ഷിച്ചിരുന്ന പലഹാരങ്ങള്‍ മുഴുവന്‍ കത്തിനശിച്ചു. ഫര്‍ണിച്ചറും, അനുബന്ധ സാമഗ്രികളും നശിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Related Articles

Back to top button