KeralaLatestThiruvananthapuram

നെടുമങ്ങാട്ട് നട്ടത് 20,000 തൈകൾ

“Manju”

നെടുമങ്ങാട്: പരിസ്ഥിതി ദിനത്തിൽ 20,000 വീടുകളിൽ ഫലവൃക്ഷ തൈകൾ നട്ട് നല്കി നെടുമങ്ങാട് നഗരസഭ മാതൃകയായി. പ്ലാവ്, മാവ്, പേര, നെല്ലി, ചെറുനാരകം, റംബുട്ടാൻ, മുരിങ്ങ തുടങ്ങിയ ഫലവൃക്ഷ തൈകളാണ് നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ പ്രവർത്തകർക്ക് ചെറിയ തുക പ്രതിഫലം നല്കി അവർ മുഖേന വീടുകളിൽ നട്ടുവെന്ന് നഗരസഭ ഉറപ്പാക്കിയത്.

വൃക്ഷതൈ വിതരണമെന്ന കേവല ചടങ്ങിൽ നിന്ന് പരിസ്ഥിതി ദിനം ഇക്കുറി നെടുമങ്ങാട്ട് വേറിട്ടത് അത് വീടുകളിൽ നട്ടു നല്കിയതിലൂടെയാണ്. തൈ നടീലിൻ്റെ നഗരസഭ തല ഉത്ഘാടനം നഗരസഭ ആഫീസിന് സമീപത്തെ ഒരു വീട്ടിൽ പേരതൈ നട്ടു കൊണ്ട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവ്വഹിച്ചു.

വൈസ് ചെയർപേഴ്സൻ ലേഖ വിക്രമൻ, സ്ററാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ആർ.മധു, പി. ഹരികേശൻ, ടി.ആർ.സുരേഷ്, നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണൻ ,കൃഷിഫീൽഡ് ആഫീസർ സജികുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button