KeralaLatest

പുനലൂര്‍ നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ്

“Manju”

ശ്രീജ.എസ്

 

കൊല്ലം: ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ഭരണം നടത്തി വരുന്ന പുനലൂര്‍ നഗരസഭയുടെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ജൂണ്‍ 12ന് രാവിലെ 11മണിക്ക് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പുനലൂര്‍ ടിംബര്‍ സെയ്ല്‍സ് ഡി.എഫ്.ഒ.അനില്‍ ആന്റണിയുടെ മേല്‍നോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടപടികള്‍ നടത്തുക.
ഇടത് മുന്നണി ധാരണ പ്രകാരം നിലവില്‍ ചെയര്‍മാനായിരുന്ന സി.പി.ഐയുടെ പ്രതിനിധി കെ. രാജശേഖരന്‍ മാര്‍ച്ച്‌ നാലിന് രാജിവച്ചിരുന്നു. ഇതിനിടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പുതിയ ചെയര്‍മാന്റെ തിരഞ്ഞെടുപ്പ് നീണ്ടുപോയി. ഇനി നഗരസഭാ ഭരണ സമിതിയുടെ കാലാവധി തീരുന്നത് വരെ സി.പി.എം പ്രതിനിധിക്കാണ് ചെയര്‍മാന്‍ സ്ഥാനം.

നിലവില്‍ വൈസ് ചെയര്‍പേഴ്സണായ സുശീല രാധാകൃഷ്ണനാണ് ആക്ടിംഗ് ചെയര്‍മാന്‍. നഗരസഭാ കൗണ്‍സിലില്‍ ഇടത് മുന്നണിയിലെ സി.പി.എമ്മിന് 13, സി.പി.ഐക്ക് 6, കേരള കോണ്‍ഗ്രസ്(ബി) ഒന്ന്, യു.ഡി.എഫിലെ കോണ്‍ഗ്രസിന് 14 , കേരളാ കോണ്‍ഗ്രസ്(എം) ഒന്ന് എന്നിങ്ങനെയാണ് അംഗബലം. സി.പി.എമ്മിലെ സീനിയര്‍ നേതാവായ അഡ്വ. കെ.എ. ലത്തീഫ്, എം.എ. രാജഗോപാല്‍, വി. ഓമനക്കുട്ടന്‍ എന്നിവരുടെ പേരുകളാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Related Articles

Back to top button