IndiaLatest

മെയ്ക് ഇന്‍ ഇന്ത്യ : അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുമായി ഇന്ത്യ

“Manju”

ശ്രീജ.എസ്

 

എ കെ 47 തോക്കിന്‍ മുനയിലെ വെടിയുണ്ടകളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ കവചങ്ങളാണ് നിര്‍മിക്കുന്നത്. വളരെയധികം പ്രത്യേകതയുള്ളതാണ് ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്. മാത്രമല്ല, സെെനിക വാഹനങ്ങള്‍ക്കുള്ള സാങ്കേതികവിദ്യകളും ഇവ‌ര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനായി ഭാഭ അറ്റോമിക് റിസര്‍ച്ച്‌ സെന്ററാണ്(ബാര്‍ക്) നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. അതുകൊണ്ടുതന്നെ ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് ‘ഭാഭ കവച്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

അര്‍ദ്ധ സെെനിക വിഭാഗങ്ങള്‍ക്കായി നൂറ് കണക്കിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ഇതിനകം മാതൃകയായി നല്‍കിയിട്ടുണ്ട്. വലിയ തോതില്‍ ഇത്തരം ജാക്കറ്റുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് ലഭിച്ചു കഴിഞ്ഞു.

Related Articles

Back to top button