IndiaLatest

വിമാനം തകര്‍ന്ന് വീണ് വനിതാ പൈലറ്റ് അടക്കം രണ്ടുപേര്‍ മരിച്ചു

“Manju”

ശ്രീജ.എസ്

 

പാട്ന • തിങ്കളാഴ്ച രാവിലെ ഒഡീഷയിലെ ധെങ്കനാലിലെ ബിരാസാല എയര്‍സ്ട്രിപ്പില്‍ പരിശീലക വിമാനം തകര്‍ന്നുവീണ് യുവ ട്രെയിനി പൈലറ്റും പൈലറ്റ് ഇന്‍സ്ട്രക്ടറും മരിച്ചു.പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിരാസാലയിലെ ഗവണ്‍മെന്റ് ഏവിയേഷന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് (ഗാറ്റി) അപകടം സംഭവിച്ചത്. തിങ്കളാഴ്ച രാവിലെ വിമാനം പറന്നുയര്‍ന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു.

ബിഹാറില്‍ നിന്നുള്ള ക്യാപ്റ്റന്‍ സഞ്ജിബ് കുമാര്‍ ഝാ, തമിഴ്‌നാട്ടില്‍ നിന്നുള്ള ട്രെയിനി പൈലറ്റ് അനിസ് ഫാത്തിമ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.

അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, സാങ്കേതിക തകരാറോ പ്രതികൂല കാലാവസ്ഥയോ മൂലമാണ് അപകടമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

Related Articles

Back to top button