IndiaLatest

മലയോര ഹൈവെയുടെ റൂട്ടിന് എതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി

“Manju”

ഡല്‍ഹി: കേരളത്തിലെ മലയോര ഹൈവെയുടെ റൂട്ട് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈവേയുടെ റൂട്ട് നിശ്ചയിക്കാന്‍ ജഡ്ജിമാര്‍ വിദഗ്ദ്ധരല്ലെന്ന് ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പിഡബ്ലിയുഡി എന്‍ജിനീയര്‍മാര്‍ നിശ്ചയിച്ച റൂട്ടില്‍ ഇടപെടാന്‍ ആകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

മലയോര ഹൈവേയുടെ റൂട്ട് തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലെ മലയോരമേഖലയിലൂടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെപിസിസി സെക്രട്ടറി ഷാജി കോടന്‍കണ്ടത്ത് ഉള്‍പ്പടെയുളള ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. പീച്ചി ഡാം റോഡിലൂടെയും മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലൂടെയുമാണ് നിര്‍ദിഷ്ട മലയോര ഹൈവേ കടന്നുപോകുന്നത്. എന്നാല്‍ ഇത് മാറ്റി വഴക്കുമ്പാറ, വിലങ്ങന്നൂര്‍, പീച്ചി, പട്ടിലുംകുഴി, പുത്തൂര്‍ വഴി, വെറ്റിലപ്പാറയിലൂടെ ഹൈവേ കടന്ന് പോകണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

Related Articles

Back to top button