KeralaLatest

സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണ്ണമായി ഇന്ന് പ്രവര്‍ത്തനം തുടങ്ങി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഹോട്സ്പോട്, കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ഇന്നു മുതല്‍ പുര്‍ണമായി തുറന്നു പ്രവര്‍ത്തിക്കണമെന്നു സര്‍ക്കാര്‍ ഉത്തരവ്. എല്ലാ ജീവനക്കാരും ഹാജരാകണം. യാത്രാ സൗകര്യമില്ലാത്തതിനാല്‍ മറ്റു ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ജോലിക്കെത്തണം. ഇനി ഉത്തരവുണ്ടാകുന്നതു വരെ ശനിയാഴ്ചകളിലെ അവധി തുടരും.

ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവരെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണം. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളുള്ളവര്‍, 7 മാസം പൂര്‍ത്തിയായ ഗര്‍ഭിണികള്‍ എന്നിവര്‍ക്കു വീട്ടിലിരുന്നു ജോലി ചെയ്യാന്‍ അനുമതി നല്‍കണം. രോഗമുള്ളവര്‍, 5 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ളവര്‍, 65 വയസ്സിനു മേല്‍ പ്രായമുള്ള രക്ഷിതാക്കളുള്ളവര്‍ എന്നിവരെ ജനങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്ന് ഒഴിവാക്കണം. ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന ഫയല്‍ തീര്‍പ്പാക്കാന്‍ മുന്‍ഗണന നല്‍കണം.

Related Articles

Check Also
Close
Back to top button