IndiaLatest

അസിസ്റ്റന്റ് മാനേജര്‍ ; മെയ് 9 ന് നടത്താനിരുന്ന പരീക്ഷ മാറ്റി ജി.ഐ.സി

“Manju”

ഡല്‍ഹി : അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലെ തിരഞ്ഞെടുപ്പിനായി മേയ് 9 ന് നടത്താനിരുന്ന പരീക്ഷ മാറ്റി വെച്ച്‌ ജനറല്‍ ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ജി.ഐ.സി). രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

‘അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് മേയ് ഒന്‍പതിന് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷ നിലവിലെ സാഹചര്യം പരിഗണിച്ച്‌ മാറ്റിവെച്ചു. പരീക്ഷാതീയതി സംബന്ധിച്ച വിവരങ്ങളറിയാന്‍ എല്ലാ ഉദ്യോഗാര്‍ഥികളും gicofindia.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക’- ജി.ഐ.സി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

44 അസിസ്റ്റന്റ് മാനേജര്‍ ഒഴിവുകളിലേക്കാണ് ജി.ഐ.സി അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈനായി നടക്കുന്ന പരീക്ഷ, അഭിമുഖം, ഗ്രൂപ്പ് ഡിസ്കഷന്‍, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അതേസമയം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ തസ്തികയിലെ തിരഞ്ഞെടുപ്പിനായി മേയ് ഒന്‍പതിന് നടത്താനിരുന്ന പരീക്ഷ യു.പി.എസ്.സിയും മാറ്റിവെച്ചിട്ടുണ്ട്.

Related Articles

Back to top button