KeralaLatest

കൊവിഡ് പിടിമുറുക്കുന്നു, തൃശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

“Manju”

സിന്ധുമോള്‍ ആര്‍

 

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂര്‍ പഞ്ചായത്തുകളെയാണ് കണ്ടെയ്‌ന്‍മെന്റ് മേഖലകളായി തിരിച്ച്‌ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. പൊതു സ്ഥലങ്ങളില്‍ മൂന്ന് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുത്. വ്യക്തികള്‍ തമ്മില്‍ ഒരു മീറ്ററെങ്കിലും അകലവും വ്യാപാര സ്ഥാപനങ്ങളില്‍ മൂന്ന് പേരില്‍ കൂടുതല്‍ ആളുകളും ഉണ്ടാവരുത്.

അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങി നടക്കുന്നത് തടഞ്ഞുവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അണ്‍ലോക്ക് ആദ്യഘട്ട ഇളവുകളുടെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകളിലേക്ക് കടക്കാനിരിക്കുമ്പോഴാണ് കണ്ടെയ്‌ന്‍മെന്റ് സോണുകള്‍ ജില്ലയില്‍ ഉണ്ടാവുന്നത്. അവശ്യ സാധനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതി. ഇത് രാവിലെ ഏഴ് മുതല്‍ ഏഴ് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.

ഇതരസംസ്ഥാനത്ത് നിന്നും തൊഴിലാളികളെ എത്തിച്ച്‌ പണിയെടുപ്പിക്കാനോ വീടുകളില്‍ കയറിയുള്ള കച്ചവടങ്ങളും വിലക്കിയിട്ടുണ്ട്. കര്‍ശന നടപടികള്‍ക്കും നിയമ പരിപാലനത്തിനും കളക്ടര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. തൃശൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ചുള്ള മരണങ്ങളും രോഗി നിരക്ക് ഉയര്‍ന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്.

Related Articles

Back to top button