IndiaLatest

ശ്രുതിഹാസന് 14 മില്യണ്‍ ഫോളോവേഴ്സ്

“Manju”

സിന്ധുമോള്‍ ആര്‍

 

രവി തേജയോടൊപ്പമഭിനയിക്കുന്ന തെലുങ്ക് ചിത്രം ക്രാക്ക് അല്ലാതെ മറ്റൊരു ചിത്രവും കയ്യിലില്ലെങ്കിലും ഇതുവരെ ഒരു ഭാഷയിലും താരറാണിയാകാനായില്ലെങ്കിലും ശ്രുതി ഹാസന് ഇന്‍സ്റ്റഗ്രാമിലുള്ള ഫോളോവേഴ്സിന്റെ എണ്ണത്തെ അതൊന്നും ബാധിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ദക്ഷിണേന്ത്യന്‍ നായികമാരിലൊരാളാണ് ശ്രുതി ഹാസന്‍. പതിനാല് മില്യണ്‍ ഫോളോവേഴ്സിനെയാണ് ശ്രുതിഹാസന്‍ ഇന്‍സ്റ്റഗ്രാമില്‍ നേടിയിരിക്കുന്നത്.
പാചക വീഡിയോകളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമാണ് ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുള്ളത്. രണ്ടിനും ആരാധകരേറെയാണ്. മുപ്പത്തിരണ്ടുകാരിയായ ശ്രുതി തന്റെ മ്യൂസിക്ക് കരിയറിനാണ് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

Related Articles

Back to top button