KeralaLatest

അകാലത്തിൽ പൊലിഞ്ഞു പോയ സ്നേഹത്തിന് പിണറായി വിജയന്‍റേയും രാഹുല്‍ ഗാന്ധിയുടെയും അനുശോചനം

“Manju”

രജിലേഷ് കേരിമഠത്തില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫേയ്സ് ബുക്കില്‍ സാമൂഹികപ്രവർത്തകനായ നിതിൻ ചന്ദ്രന്‍റെ മരണത്തിൽ അനുശോചനം അറിയിച്ചു. ദുബായിൽ വെച്ചായിരുന്നു മരണം. പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ നിധിന്റെ വേർപാട് ഒരു നാടിനെ മൊത്തത്തില്‍ കണ്ണീരണിയച്ചിരിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ രേഖപ്പെടുത്തു.

ആതിരയെ ആശ്വസിപ്പിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എത്തി. നിതിൻ ചന്ദ്രന്‍റെ മരണത്തിൽ അനുശോചനം അറിയിച്ചും ആശ്വാസവാക്കുകളുമായി നിതിന്‍റെ ഭാര്യ ആതിരയ്ക്ക് രാഹുൽഗാന്ധി കത്തയച്ചത്. അകാലത്തിൽ പൊലിഞ്ഞു പോയ നിതിന്‍റെ വേർപാടിൽ വളരെയധികം ദുഃഖം അറിയിച്ചും ആതിരയെ സമാശ്വസിപ്പിച്ചുമാണ് അദ്ദേഹം തന്‍റെ കത്ത് എഴുതിയിരിക്കുന്നത്. ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി കത്തിന്റെ പകർപ്പ് അദ്ദേഹം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button