KannurKeralaLatest

കൊട്ടിയൂരിൽ ഓൺലൈനായി സ്വർണ്ണക്കുടം സമർപ്പണം വഴിപാട് നടത്താം

“Manju”

ഹര്‍ഷദ് ലാല്‍

കൊട്ടിയൂർ മഹാക്ഷേത്രത്തിലെ ഈ വർഷത്തെ വൈശാഖ മഹോൽസവം കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ല കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഭക്തജനങ്ങളെ പങ്കെടുപ്പിക്കാതെ ചടങ്ങുകൾ മാത്രമായാണ് നടത്തുന്നത്. അതിനാൽ ഭക്തജനങ്ങളുടെ സൗകര്യാർത്ഥം സ്വർണ്ണക്കുടം, വെള്ളിക്കുടം വഴിപാടുകൾ ഓൺലൈനായി ദേവസ്വം അക്കൗണ്ടിൽ പണമടച്ച വിവരം ദേവസ്വത്തെ അറിയിച്ചാൽ വഴിപാട് ദേവസ്വം നേരിട്ട് നടത്തുന്നതാണെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.

സ്വർണ്ണക്കുടം സമർപ്പണത്തിന് 1 ന് 1200/- രൂപയും, വെള്ളിക്കുടം സമർപ്പണത്തിന് 1 ന് 700 രൂപയുമാണ് നിരക്ക്. വഴിപാട് കഴിക്കാൻ ആഗ്രഹിക്കുന്നവർ പേരും നക്ഷത്രവും ദേവസ്വത്തെ അറിയിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0490 2430234, 9946543201, 0971053000000241, IFSC Code SIBL 0000971 സൗത്ത് ഇന്ത്യൻ ബാങ്ക് കൊട്ടിയൂർ ബ്രാഞ്ച്. ദേവസ്വം വെബ്സൈറ്റ് www.kottiyoordevaswom.

Related Articles

Back to top button